സാമ്രാട്ട് 4 [Suresh]

Posted by

അവൾ വാളുയർത്തിപിടിച്ചു തുള്ളുന്നു.

രാജേന്ദ്രൻ കൈ അയച്ചപ്പോൾ അവളുടെ തള്ളലിന്റെ ശക്തി കൂടി. അവൾ ഉറഞ്ഞു തുള്ളുകയാണ്. അവളിലെ കോപം അടക്കാനാവാതെ അവൾ ഉന്മാദിനിയായി. ഉറഞ്ഞു തുള്ളുന്ന തെയ്യം പോലെ അവൾ പ്രതീക്ഷ്ണം വെക്കാൻ തുടങ്ങി .

രാജേന്ദ്രന് ഇപ്പോൾ അല്പം ആശ്വാസമായി.

പക്ഷെ പാർവതി അമ്മക്ക് സ്ഥലകാലബോധം വന്നിട്ടില്ല…നാഗരാജാവണ്‌ തന്റെ കുടുംബത്തിന് മുന്നിൽ പ്രത്യക്സ്റൽപെട്ടത് എന്നാണ് അവർക്ക് തോന്നിയത്.

അത് സത്യമോ……?

അമ്മേ ..
എന്ന രാജേന്ദ്രന്റെ വിളി അവരെ ഉണർത്തി. നാഗരാജാവേ കാത്തുകൊള്ളണമേ……. എന്നു പറഞ്ഞു,
തറയിൽ നിന്നും ഭസ്മം വാരി അവർ ഉറഞ്ഞു തുള്ളുന്ന സരസ്വതി യുടെ അടുക്കലേക്ക് കുതിച്ചു.
ഭസ്മം അവളുടെ മുഖത്തേക്കും തലയിലേക്കും, ശരീരത്തിലേക്കും,വിതറി കൊണ്ടിരുന്നു.

അവൾ ഉറഞ്ഞു ഉറഞ്ഞു ….. തുള്ളുകയാണ്.

ദളപതി ….

ഭസ്മം………..
പാർവതി വിളിച്ചു പറഞ്ഞു. ബ്രഹ്മരക്സ്ഇന്റെ തറയിലിരുന്ന് ഭസ്മത്തട്ടിൽ നിന്നും ഭസ്മം രണ്ടു കൈയിലും വാരി ,അവൻ ഓടി പാർവതി അമ്മയുടെ കൈലേക്ക് ഇട്ടു.
സരസ്വതി യുടെ തുള്ളലിന്റെ ശക്തി കൂടുന്നു അവൾ ഇതിനകം ഉറഞ്ഞു തുള്ളി രണ്ടു പ്രദിക്ഷണം പൂർത്തിയാക്കിയിരുന്നു.

അമ്മുവും അപ്പുവും ഫണം നിവർത്തി അടി നാഗത്താൻ തറയിലേക്ക് കയറിയ നാഗത്തെ നോക്കി കൗതുകത്തോടെ നിൽക്കുന്നു,ലവലേശം ഭയമില്ലാതെ… ആ നാഗം അവർക്കായി വീണ്ടും ഫണം വിരിച്ചാടി.

സരസ്വതി വിയർത്തു ഒഴുക്കുന്നു,അവളുടെ നീളമുള്ള മുടി പങ്കിലമായി,നെറ്റിലെ കുകുമം വിയർത്തൊഴുകി. അവൾ ഉറഞ്ഞു ഉറഞ്ഞു ഉറഞ്ഞു തുള്ളുന്നു,എന്തൊക്കെയോ പറയുന്നു… തുള്ളലിന്റെ ഉയരം കൂടിയിരിക്കുന്നു.

ഭസ്മം…. ഭസ്മം രാജേന്ദ്ര ……..
പാർവ്വതി അമ്മ അലറി (പാർവതി അമ്മ ദളപതിയെ മറന്നുവോ?)

അമ്മാ ഭസ്മം കഴിഞ്ഞു…………. അവസാന ഒരുപിടി അവരുടെ കയ്യിലേക്ക് ഇട്ടുകൊണ്ടാവാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *