അത് കേട്ടതും ചിരിക്ക് ഒന്നും കൂടെ ആക്കാം കൂടി.
അത്യാവശ്യം കലിപ്പും പെട്ടന്ന് വരുന്ന ദേഷ്യവും തീരെ ലൈസൻസ് ഇല്ലാത്ത നാകും ഉളള ഞാൻ അത് കേട്ടതും
ഞാൻ : ഇല്ലെടാ നിന്റെ കുഞ്ഞമ്മനെ വിളിച്ചിട്ടുണ്ട് ബാക്കി എഴുതിക്കാൻ ?
അത്രയും നേരം ചിരിച്ചു കൊണ്ടിരുന്ന ക്ലാസ്സ് റൂം പെട്ടന്ന് നിശബ്ദമായി.
ആരും പ്രേതീക്ഷികാത്ത ഒരു തിരിച്ചടി ആയിരുന്നു അത്
ക്ലാസ്സിൽ കയറി എവിടെ ഇരിക്കണം എന്ന് ആലോചികേണ്ട ആവിശ്യം ഒന്നും നമുക്ക് ഇല്ലല്ലോ നേരെ നടന്നു ലാസ്റ്റ് ബെഞ്ചിൽ പോയി ഇരുന്നു.
ആരും എന്നോട് മിണ്ടുന്നു പോലും ഇല്ല ഞാൻ ആകെ ശോകം അടിച്ചു ഇരിക്കുക ആയിരുന്നു. ബാക്കി ഉള്ളവർ എല്ലാം തമ്മിൽ തമ്മിൽ പരിജയപെട്ടു കൊണ്ടിരുന്നു,
പെട്ടന്ന് ഞങ്ങളുടെ ക്ലാസ്സ് റൂമിനു മുന്നിൽ ഒരുത്തനെ കൂടി കണ്ടു കാണാൻ തന്നെ ഫ്രീക് ചെക്കൻ അത്യാവശ്യം ബോഡിയും ഉണ്ട്.
ക്ലാസ്സിൽ കയറി അവൻ നേരെ വന്നത് എന്റെ അടുത്തേക് ആണ് എന്നിട്ട് എന്നോട് നീങ്ങി ഇരിക്കാൻ പറഞ്ഞു.
ഞാൻ ആകെ ഷോക്ക് ആയിപോയി നമ്മളോടു ആജ്ഞാപിക്കാൻ മാത്രം ഇവന് ധൈര്യം ഉണ്ടോ.
എന്റെ പേര് *ഹംസ * അവൻ അവന്റെ പേരും പറഞ്ഞു എനിക്ക് നേരെ കയ്യ് നീട്ടി
ഞാൻ പിന്നെ അതികം ബലം പിടിക്കാൻ പോയില്ല ഞാൻ എന്റെ പേരും പറഞ്ഞു തമ്മിൽ പരിജയപെട്ടു
അങ്ങനെ കോളേജിലെ ആദ്യ ബെല്ല് മുഴങ്ങി