സത്യം പറയാലോ ഒന്നു കുമ്പിട്ടു തൊഴുതാലും കുറവ് ഒന്നും വരില്ല അത്രക്ക് അപ്സരസ് ആണ്
റിഞ്ചു ടീച്ചർ :എന്താ ജംഷിയെ നിന്നെ നിന്റെ സീനിയർമാര് ഇങ്ങനെ ചെയ്തതിന് ആണോ ഈ പാവങ്ങളെ ഉപദ്രവിക്കുന്നത്..
(എന്നെ തല്ലിയ ആ താടികാരന്റെ പേര് ജംഷി ആണ് എന്ന് അപ്പൊ ആണ് മനസിലായത് )
ജംഷി :അങ്ങനെ അല്ല മിസ് ചുമ്മാ ഒരു രസത്തിനു വേണ്ടി ചെയ്തു എന്നെ ഉള്ളു
റിഞ്ചു ടീച്ചർ :ആ നിന്റെ രസം കുറച്ചു കൂടുന്നുണ്ട് അത് വേണ്ടാട്ടോ
ജംഷി :ഇല്ല മിസ് ഇനി ഇല്ല
റിഞ്ചു ടീച്ചർ ഒന്നു ഇരുത്തി മൂളി mmmmm
എന്നിട്ട് എന്നോട് പറഞ്ഞു
റിഞ്ചു ടീച്ചർ :മതി കുമ്പിട്ടത് എഴുനേറ്റു ക്ലാസ്സിൽ പോകാൻ നോക്ക് കുട്ടിയെ
ഞാൻ എഴുന്നേറ്റു മുട്ടിൽ പറ്റിയ പൊടി എല്ലാം തട്ടി തുടച്ചു ക്ലാസ്സിൽക്ക് ടീച്ചറുടെ കൂടെ നടന്നു
പോകുന്നതിനു ഇടയിൽ ഞാനും ടീച്ചറും തമ്മിൽ പരിജയപെട്ടു അങ്ങനെ ആണ് ടീച്ചറുടെ പേര് മനസിലായത്.
ക്ലാസ്സ് കണ്ടു പിടിച്ചു ക്ലാസ്സിൽ കയറി നോക്കുമ്പോൾ ഒരു ലേഡിസ് ഹോസ്റ്റലിൽ കയറിയ feel ആയിരുന്നു. 6 ബെഞ്ചുകൾ ആയി രണ്ടു നിര. അതിൽ 3 ബെഞ്ചിൽ മാത്രം ആൺ കുട്ടികൾ. ഞാൻ ക്ലാസ്സിൽ കയറിയതും ഒരു കൂട്ടചിരി പൊട്ടിമുളച്ചു.
“എന്താ മോനെ ക്ഷ മുഴുവൻ എഴുതിയില്ലേ” ആൺ കുട്ടികളുടെ കൂട്ടത്തിൽ നിന്ന് ഏതോ ഒരു തെണ്ടി വിളിച്ചു പറഞ്ഞു.