മാധവൻ അവന്റെ കാരണം നോക്കി ഒന്ന് കൊടുത്തു.”നിന്നോട് ശംഭുന്റെ അപകടത്തെക്കുറിച്ചു ചോദിച്ചോ ഞാൻ.അപ്പൊ നിനക്ക് അറിയാം.
മടിക്കേണ്ട പറഞ്ഞു തുടങ്ങിക്കൊ.”
സർ ഇത് എന്ത് അറിഞ്ഞിട്ടാ.ഞാൻ ചെയ്തതാണ് എന്ന് നിശ്ചയിച്ചതു പോലെ.
ഓഹ് അങ്ങനെ,ഇരുമ്പേ എവിടെയാ ഇവന്റെ ജീപ്പ് കണ്ടു എന്ന് പറഞ്ഞെ.
അത് മാഷെ നമ്മുടെ സീ ഫുഡ് ഗോഡൗണിലും പിന്നെ ഗസ്റ്റ് ഹൗസിലും….
ഒന്നും മനസിലായില്ല അല്ലെ വില്ല്യം, നിന്റെ വണ്ടി ശംഭുവിനെ ഇടിച്ചിട്ടു. അത് അവൻ നന്നായി ഓർക്കുന്നു.
പിന്നെ നീ നന്നാക്കാൻ കയറ്റിയ വർക്ക്‌ഷോപ്പ് ജീവനക്കാരനും.
ഒന്നെങ്കിൽ നീ,അല്ലെങ്കിൽ നീ ഏൽപ്പിച്ച വേറൊരാൾ…..എന്തിന്?
ഒരേപോലെ ഏത്ര വണ്ടികൾ ഉണ്ടാവും സാറെ.
അതെ ഉണ്ടാവും.പക്ഷെ മുന്നിലെയും
പിന്നിലെയും നമ്പർ നീ ഫേക്ക് ചെയ്തപ്പോൾ ആ സൈഡിൽ നീയത് മറന്നു.ഓർമ്മ കിട്ടിയില്ല എങ്കിലും വർക്ക് ഷോപ്പ് കാരൻ അതുപറഞ്ഞു.
ഒരു കർണാടക വണ്ടിയെന്ന് അന്ന് നിന്റെ വണ്ടിയെ ഈ ഏരിയ കവർ ചെയ്തിട്ടുള്ളു.പിന്നാണോ ഒരു വണ്ടി കണ്ടുപിടിക്കാൻ പ്രയാസം.
ഇവിടൊക്കെ ഏത്ര അന്യസംസ്ഥാന വണ്ടികൾ ഉണ്ട് സാറെ.വെറുതെ മനുഷ്യനെ മിനക്കെടുത്താതെ.
ശരിയാ….ഉണ്ട്…… പക്ഷെ സംശയം തോന്നാൻ കാരണം നീ തന്നെയാ.
ഞാൻ ചോദിക്കാതെ തന്നെ ഞാൻ നിന്നെ ഇവിടെ എത്തിച്ചതിന്റെ കാരണം നീ തന്നെ പറയുന്നു.അത് നിനക്ക് പങ്കുണ്ട് എന്നതിന് തെളിവ് അല്ലേ വില്ല്യം.കൂടാതെ മേസ്തിരി വണ്ടി തിരിച്ചറിഞ്ഞു.എന്തേലും ഒളിക്കുന്നുണ്ടേൽ പറഞ്ഞോ.ഇല്ലേൽ ഇനിയങ്ങോട്ട് സമീപനം ഇങ്ങനെ ആയിരിക്കില്ല.
പേടിപ്പിക്കുകയാണോ സർ……
ഇല്ലല്ലോ വില്ല്യം ഞാൻ പേടിപ്പിക്കാൻ തുടങ്ങിയാൽ നീ സഹിക്കില്ല.
കുറെ കണ്ടതാ സാറെ ഇതൊക്കെ.
വെറുതെ വിരട്ടി സമ്മതിപ്പിക്കാൻ നോക്കല്ലേ….. അത് സാറിന് ദോഷം ചെയ്യും.