“ഞാൻ പറഞ്ഞില്ലേ,അമ്മയുടെ സന്തോഷം അത് കളയരുത്.എനിക്ക് അറിയാം,നിന്നെ അറിഞ്ഞതിൽ പിന്നെയാ അമ്മ പ്രസരിപ്പ് വീണ്ടെടുത്തത്.മനസ്സിനും ശരീരത്തിനും സംതൃപ്തി കിട്ടിയില്ലേ അതൊരു ബുദ്ധിമുട്ടാ.എനിക്കത് മനസിലാവും.അതുകൊണ്ട് മാത്രം വിട്ടു കൊടുക്കുന്നതാ.അല്ലാതെ നിന്നെ പങ്കുവക്കുന്നത് എനിക്ക് പറ്റുവോടാ…..ഇനി ഇതിന്റെ പേരിൽ വിഷമിക്കരുത്.ഞാൻ അറിയാതെ നോക്കിയാൽ മതി.ഇതിപ്പോ ഞാൻ അറിഞ്ഞുപോയത് കൊണ്ടാ”
ഞാൻ എങ്ങനെ പോയാലും അറിയാതിരുന്നാൽ മതിയോ?
മോനെ….. കള്ളത്തെമ്മാടി,ഒരാളുടെ കാര്യത്തിൽ കണ്ണടക്കുന്നു എന്നുവച്ച്
പഴയപോലെ വല്ല അവളുമാരുടേം കൂടെ പോയാൽ….. ഒരു ജോളി ആവാനും എനിക്ക് മടിയില്ല.ഓർമ്മ വക്കണം എന്നും…….
*****
വൈകിട്ട് നാല് മണി കഴിഞ്ഞു.
സാവിത്രി പുറപ്പെടാൻ തയ്യാറെടുക്കുന്നു.വീണ ശംഭുവിന്റെ ബാഗും മറ്റും നേരത്തെ തന്നെ ഡിക്കിയില് ഭദ്രമാക്കി.കെട്ടിന്റെ പിറ്റേന്ന് തന്നെ,അത് രണ്ട് ദിവസം എങ്കിൽ പോലും പിരിഞ്ഞിരിക്കുന്ന സങ്കടം ഉള്ളിലുണ്ട് എങ്കിലും അത് മറച്ചുപിടിച്ചവൾ ഭാര്യയുടെ കടമ നിറവേറ്റുന്നു.അവരോട് യാത്രയും പറഞ്ഞിറങ്ങുന്ന സമയം അവരെയും വഹിച്ചുകൊണ്ട് കാർ ദൂരേക്ക് മായുന്നത് അവൾ ഈറനോടെ നോക്കിനിന്നു.
*****
തന്റെ കായൽ തീരത്തെ തോപ്പിൽ ആർക്കോ വേണ്ടി കാക്കുകയാണ് മാധവൻ.ബുള്ളറ്റിന്റെ ശബ്ദം കേട്ട് നോക്കിയ മാധവനൊന്ന് ചിരിച്ചു.
പ്രതീക്ഷിച്ച ആളെത്തിയിരിക്കുന്നു.
ഇരുമ്പൻ സുര.ഒപ്പം പിന്നിലായി കാറിൽ അവന്റെ അനുയായികളും.
മാധവന് മുന്നിലേക്ക് കൈകാലുകൾ ബന്ധിച്ച ഒരാളെ ഇട്ടുകൊടുത്തു.
“വില്ല്യംസ്”
അപ്പൊ കാര്യങ്ങളുടെ കിടപ്പുവശം മാനേജർ സാറിന് പിടികിട്ടിക്കാണും.
അപ്പൊ പറഞ്ഞു തുടങ്ങിക്കൊ,നീ എന്തിന് ചെയ്തു.
ഞാൻ എന്ത് ചെയ്യാനാ മാധവൻ സാറെ?ഓഫീസിൽ പിടിപ്പത് പണി ഉള്ളതിനിടയിലാ ഇവര്….
അതിന് ഇടയിൽ ആണല്ലോ നീയും
വെറുതെ ഇവരുടെ കയ്യിനിയും മിനക്കെടുത്തണോ വില്ല്യം.
ശംഭു ആക്‌സിഡന്റ് ആയതിനു ഞാൻ എന്ത് പിഴച്ചു സാറെ.