എങ്കിൽ മോൻ തന്നെ .ങ്ങാ പിന്നെ ഉണ്ണി മാമ എന്ത് പറയുന്നു ?
അച്ഛന് രണ്ടീസായിട്ടു നല്ല സുഖമില്ല .ചുമയോട് ചുമ .മരുന്ന് കഴിക്കാൻ പറഞ്ഞാൽ അച്ഛൻ ഈ ആയുർവേദ മരുന്നല്ല കഴിക്കു .ഡോ .സണ്ണിയെ ഒന്ന് കാണാൻ പറഞ്ഞാൽ കേൾക്കില്ല .
എന്നാൽ ശരി ഞാൻ വൈകിട്ട് വിളിക്കാം
ശരി ഏട്ടാ .ഒരു ഉമ്മയൊക്കെ തരാം ഭാര്യക്ക് ട്ടോ
ഗീതു …. മുആഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്
ഞാൻ ഫോൺ കട്ട് ചെയ്തു ഒരു ചായ ഉണ്ടാക്കാനായി അടുക്കളയിലോട്ടു പോയി
ഫോൺ അടിക്കുന്ന ശബ്ദം കേട്ട് ഞാൻ ബെഡ് റൂമിലേക്ക് പോയി .ഗീതയാണല്ലോ ?
അതേയ് ഞാൻ ഒരു കാര്യം പറയാൻ മറന്നു .
ഹ്മ്മ്മ് എന്ത് കാര്യം ഗീതു ?
സഞ്ജുവിനു എൻ്റെ അമ്മാവൻ അനിയൻ മാമ യുടെ മോൾ അർച്ചു വിനെ ഓർമ്മയില്ലേ ?
ഉവ്വ് അർച്ചന അല്ലെ .കഴിഞ്ഞ തവണ NEET നു എഴുതി കിട്ടാതെ ഈ കൊല്ലം Second attempt ചെയ്യുന്നു എന്ന് നീ പറഞ്ഞിരുന്നില്ലേ ?
അതെ അതെ .അവൾക്കു NIV-പുണെ യിൽ കിട്ടി. ഇന്നലെ അമ്മായി വിളിച്ചിരുന്നു .പിന്നെ അർച്ചുവും എന്നെ വിളിച്ചിരുന്നു .അവൾക്കു ഇന്റർവ്യൂ ആണ് ഈ തികളാഴ്ച .അനിയൻ മാമക്ക് നടുവേദന ആയതിനാൽ അവളുടെ കൂടെ വരൻ പറ്റില്ല .പൂനെയിലെ കാര്യങ്ങൾ എല്ലാം ചോദിയ്ക്കാൻ ആണ് എന്നെ വിളിച്ചത്.
ഞാൻ പറഞ്ഞു ഒന്നും പേടിക്കണ്ട സഞ്ജു എല്ലാം നോക്കിക്കൊള്ളും എന്ന് .
എന്തിനാണ് നീ ആവശ്യമില്ലാതെ …