“എന്ത് ചെയ്യുന്നു…..
“ഞാൻ ഖത്തറിലാണ്…..ചേട്ടനോ….
“അൽപ സ്വല്പം രാഷ്ട്രീയമൊക്കെയായി നടക്കുന്നു……സൊസൈറ്റിയിലെ പ്രസിഡന്റാണ്….ബ്ലോക്ക് പഞ്ചായത്ത് മെമ്പറും…..
“അപ്പോൾ അടുത്തത് എം.എൽ.എ…അല്ലിയോ….ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു….
“ചാൻസുണ്ട്…..വരുന്ന തിരഞ്ഞെടുപ്പിൽ ഷൊർണുരിലേക്ക് ഹൈക്കമാന്റ് പരിഗണിക്കുന്നുണ്ട്…….ചിലപ്പോൾ ഭാഗ്യമുണ്ടെങ്കിൽ എം.എൽ.എ അല്ല…..ഭരണം കിട്ടുകായണെങ്കിൽ ഒരു മന്ത്രിസ്ഥാനവും ഉണ്ട്…..
“വലിയ പിടിപാടുള്ള രാഷ്ട്രീയക്കാരൻ അല്ലെ? ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു….
“ആ…അങ്ങനെയും പറയാം…..ഒന്നുവല്ലേലും കാലാകാലമായി പാർട്ടിക്ക് വേണ്ടി ചുവരെഴുതിയും പോസ്റ്റർ ഒട്ടിച്ചും നടക്കുന്നതല്ലേ……അൽപ സ്വല്പം പിടിപാടൊക്കെയുണ്ട്….അതിന്റെ പേരിൽ ആരെയും പിഴിഞ്ഞിട്ടില്ല കേട്ടോ….സംശുക്ത രാഷ്ട്രീയക്കാരൻ….ആ പിന്നെ ഭരണമുണ്ടെങ്കിലും ഇല്ലെങ്കിലും എന്താവശ്യത്തിനും വിളിച്ചോളൂ….ജി.കെ എന്ന് പറഞ്ഞാൽ പാലക്കാട് അറിയാത്തവർ ആരുമില്ല….
“ഞാൻ നമ്പർ വാങ്ങി വച്ചു….ഒരു രാഷ്ട്രീയക്കാരനും കൂടി ഇരിക്കട്ടെ…..ഞാൻ പറഞ്ഞു ചിരിച്ചു….ഞങ്ങൾ ബാങ്കിൽ എത്തി…അക്കൗണ്ട് ഓപ്പൺ ചെയ്തു….അഞ്ഞൂറ് രൂപ വീതം രണ്ടു പേരുടെയും അക്കൗണ്ടിൽ ഇട്ടു….അത് കൃഷ്ണമൂർത്തിയാണ് ഇട്ടത്..എത്ര നിർബന്ധിച്ചിട്ടും പുള്ളി കേട്ടില്ല…..പുറത്തു ഹോട്ടലിൽ വന്നു ഭക്ഷണവും കഴിച്ചു….ബക്കറ്റു…സോപ്പ്…തോർത്തു..പാഡ്….വേണ്ടതെല്ലാം പിള്ളാര് വാങ്ങി…അതെല്ലാം ഞാൻഅടച്ചു…..ഞങ്ങൾ വീണ്ടും തിരികെ കോളേജ് ഹോസ്റ്റൽ വന്നു…വാർഡനെ രസീത് കാണിച്ചു…..അവർ റൂമിലേക്ക് കൊണ്ടുപോയി…..ഞങ്ങളെ രണ്ടാളെയും അനുവദിച്ചില്ല….