“അഡ്മിഷൻ കംപ്ലീറ്റ് ആയില്ല…..ഞാൻ ഉദ്ദേശിച്ചത് ആര് മാസത്തെ ഫീസ് ആയിരുന്നു..പക്ഷെ ഇപ്പോഴാണ് ഒരു വർഷത്തെ ടൂഷൻ ഫീസ് ഒരുമിച്ചടക്കണം എന്ന് പറയുന്നത്….അതിനി നാട്ടിൽ ചെന്നിട്ട് ഞാൻ മോൾക്കയച്ചു കൊടുക്കാം എന്ന് പറഞ്ഞു….അവൾക്കു നാളെ തന്നെ അടക്കാമല്ലോ….ഒരു അക്കൗണ്ട് തുടങ്ങണം മോളുടെപേരിൽ അതിനുള്ള ഫോം വാങ്ങി……
“എ.ടി.എം കാർഡില്ലെ? ഞാൻ തിരക്കി….
“ഉണ്ട് അതിൽ അവർ പറഞ്ഞത്ര ബാലൻസില്ല…..മൂന്നുമാസത്തെ ഹോസ്റ്റൽ ഫീസ് അടച്ചു…ആറുമാസത്തെ ടൂഷൻ ഫീസ് അടച്ചു….അങ്ങനെ നല്ല ഒരു എമൗണ്ട് പ്രതീക്ഷിച്ചതിലും കൂടുതലായി….അത് സാരമില്ല….നാളെ സൊസൈറ്റിയിൽ നിന്നുമെടുത്ത അയച്ചു കൊടുക്കാം….
“അത് സാരമില്ല…ഞാനടക്കാം…ചേട്ടൻ അതിനായി സൊസൈറ്റിയിൽ നിന്നുമെടുക്കണ്ടാ…..പൈസ റെഡിയാകുമ്പോൾ ഫാരി മോൾക്ക് ആര്യ മോളുടെ അക്കൗണ്ടിൽ അയച്ചു കൊടുത്താൽ മതി….
“ഏയ്…അതൊന്നും വേണ്ടാ ബാരി…..ഞാൻ അയച്ചു കൊടുത്തോളം….
“വാ ചേട്ടാ…നോ പ്രോബ്ലം…..ഞാൻ ആര്യ മോളുടെ കയ്യിൽ നിന്നും ഫീസ് റെസീപ്റ് വാങ്ങി നേരെ കൗണ്ടറിൽ ചെന്ന്….ചേട്ടത്തി വാ പൊളിച്ചു നോക്കി നിൽക്കെയാണ്…ഒരു പരിചയവുമില്ലാത്ത അല്പം മുമ്പ് കണ്ട ആളിനെ സഹായിക്കാൻ ഇറങ്ങിയ എന്നെ നോക്കുന്നു……
എന്നെ കണ്ടു കൊണ്ട് ആ പെണ്ണ് വീണ്ടും ചോദിച്ചു..”വാട്ട് ഹാപ്പെൻഡ് സാർ….
“ഐ നീഡ് വൺ ബാങ്ക് അക്കൗണ്ട് ഓപ്പൺ ഫോം…..ആൻഡ് ചെക്ക് ഹൌ മാച്ച് ഈസ് ദി ബാലൻസ് ഫീ ഫോർ ദിസ് ബില്……
അവൾ ഫോം തന്നിട്ട് …കമ്പ്യൂട്ടറിൽ അടിച്ചു നോക്കി…..തേർട്ടി ഫൈവ് തൗസൻഡ് സാർ….ഞാൻ എ.ടി.എം നീട്ടി…ടേക്ക് ഇറ്റ്….
അവൾ അതെടുത്തു ബില്ലും തന്നിട്ട് കാർഡും തിരികെ തന്നു….
ഞാൻ ബില് കൃഷ്ണമൂർത്തിയുടെ കയ്യിൽ കൊടുത്തു……ഞാൻ നാളെ തന്നെ ട്രാൻസ്ഫർ ചെയ്യാം…ഇവിടെ നിന്നും അല്പം മുന്നോട്ട് നടന്നാൽ എസ.ബി.ഐ യുടെ ഒരു ബ്രാഞ്ചുണ്ട…മോൾക്ക് അക്കൗണ്ട് ഓപ്പൺ ചെയ്യുന്നെങ്കിൽ അവിടെ തുടങ്ങാം….
“നോ പ്രോബ്ലം….മോളെ ഫാരി വാ….ഞാൻ വിളിച്ചു….ഞങ്ങൾ ബാങ്കിലേക്ക് നടക്കുമ്പോൾ ഫാരിയും ആര്യയും ചേട്ടത്തിയും ഒപ്പം നടന്നു…ഞാൻ കൃഷ്ണമൂർത്തിയോടൊപ്പവും…..