ഞാൻ കോതി ഒതുക്കി…കയ്യിൽ കരുതിയിരുന്ന അവെന്റസ് കോളജുൻ എന്ന പെർഫ്യൂം എടുത്തടിച്ചു…..മുറി നിറയുന്ന സുഗന്ധം…….ഞാൻ പുറത്തേക്കിറങ്ങി…പുറത്തു റിസപ്‌ഷനിൽ അമ്മിയും മോളും പുറം കാഴ്ചകൾ കണ്ടു നിൽക്കുന്നു….”എല്ലാം എടുത്തോടാ ഫാരി കുട്ടാ…..വാ….പോകാം….
“ഊം..എടുത്ത്…..ഞങ്ങൾ കോളേജ് ലക്ഷ്യമാക്കി നടന്നു……വിശാലമായ കോളേജ്…..കൊച്ചു തരുണീമണികൾ തലങ്ങും വിലങ്ങും പായുന്നു…വിവിധ സംസ്ഥാനങ്ങളിലെ വിവിധ സ്റ്റാറ്റസിൽ ഉള്ള പെൺപിള്ളേരും ആൺപിള്ളേരും…..ഇതിനിടക്ക് ഫാരിമോൾക്ക് ഒരു കുറവും വരുത്തരുത് ഞാൻ മനസ്സിൽ കരുതി….ഫാറൂഖിക്കയുടെ ഇല്ലായ്മ അവൾ അറിയരുത്……ഞങ്ങൾ ഓഫീസിനു മുന്നിൽ ചെന്ന്…..നോട്ടീസ് ബോർഡിൽ പേരുകൾ നോക്കി…..ഫാരി ഫാറൂക്ക് ബീ.എസ.സി ജനറൽ നഴ്സിംഗ്……ഷോർട് ലിസ്റ്റ് ചെയ്തവരുടെ പേര് വിവരങ്ങൾ…..
“അഡ്മിഷന് വന്നതാണോ…പിറകിൽ നിന്നും ഒരു മലയാള സ്വരം കേട്ടപ്പോൾ ഞാൻ തിരിഞ്ഞു നോക്കി…..
“അതെ……
“മോളാണോ…..
“അതെ…..അങ്ങനെയാണ് വായിൽ വന്നതും….
“എന്റെ പേര് ജി.കെ….ജി കൃഷ്ണമൂർത്തി….പാലക്കാടാണ് സ്ഥലം…..ഇതെന്റെ മകൾ……ആര്യ ജി.കൃഷ്ണമൂർത്തി…..
“ഒരേ ക്ളാസ്സിലാണോ….അസ്മിഷന് ….ഞാൻ തിരക്കി….
“അതുകൊണ്ടാണ് ഇവിടെ കാത്തു നിന്നത്…..ആദ്യം പേര് കണ്ടപ്പോൾ വല്ല യു.പി യോ ബീഹാറോ ആകുമെന്ന് കരുതി…..പക്ഷെ നിങ്ങള് നോക്കുന്നത് കണ്ടപ്പോൾ മനസ്സിലായി…..
“ഞാൻ ബാരി റഹ്‌മാൻ…….ഇത് മകൾ ഫാരി…..ഇത് ഫാരിയുടെ ഉമ്മയാണ്…..
“അയാൾ ചേട്ടത്തിയെ നോക്കി ഒന്ന് തൊഴുതു……അപ്പോഴേക്കും ആര്യയും ഫാരിയും കൂട്ടായി കഴിഞ്ഞിരുന്നു……ഞാനിന്നങ്ങു മടങ്ങും……മോളെ ഹോസ്റ്റലിൽ ആക്കിയിട്ട്…..നിങ്ങളോ?
“ഞങ്ങൾ നാളെയെ ഉള്ളൂ….അവളെ ഒന്ന് സെറ്റിലാക്കണ്ടേ…..ഞാൻ പറഞ്ഞു….
“രണ്ടു പേർക്കും കൂടി ഒരു റൂം കിട്ടിയാൽ നല്ലതാകുമായിരുന്നു അല്ലെ…..ജി.കെ പറഞ്ഞു….
“ഊം…..നമുക്ക് ശ്രമിക്കാം…..