“അതിന്റെ കാരണം നിനക്കിതുവരെ മനസിലായില്ലേ?”
“ഇല്ല..”
“ക്ലാരക്ക് നിന്നെപ്പോലെ കുശുമ്പ് ഇല്ലാത്തോണ്ട്.”
വിദ്യ ശ്രീഹരിയുടെ വയറ്റിൽ വേദനിപ്പിക്കാതെ ഒരു ഇടികൊടുത്തുകൊണ്ട് അവരുടെ പിന്നാലെ അടുക്കളയിലേക്ക് നടന്നു.
ക്ലാര ജീനക്കൊപ്പം അടുക്കളയിലേക്ക് പോയതിന് ശേഷം ശ്രീഹരിക്ക് ഇരിപ്പുറക്കുന്നുണ്ടായിരുന്നില്ല. അവൻ ഓരോ കാരണങ്ങൾ ഉണ്ടാക്കി അടുക്കളയിൽ പോയി വന്നുകൊണ്ടിരുന്നു.
ശ്രീഹരി വീണ്ടും അടുക്കളയിലേക്ക് വന്നത് കണ്ട് വിദ്യ ചോദിച്ചു.
“ഏട്ടൻ എന്താ കുറച്ച് നേരമായി അടുക്കളയിൽ കിടന്ന് കറങ്ങുന്നത്?”
അതുകേട്ട് ജീനയുടെയും ക്ലാരയുടെയും ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.
വിദ്യയെ ഇടിക്കുന്നതായി ആഗ്യം കാണിച്ച് ശ്രീഹരി അടുക്കളയിൽ നിന്നും പുറത്തേക്ക് നടന്നു.
വിദ്യ ക്ലാരയുടെ അടുത്തേക്ക് ചെന്നുകൊണ്ടു പറഞ്ഞു.
“ചേച്ചി ചേട്ടന്റെ അടുത്തേക്ക് ചെല്ലാൻ നോക്ക്, അല്ലെങ്കിൽ ആൾക്ക് ഒരു സമാധാനം കാണില്ല.”
ക്ലാര ഒരു ചിരിയോടെ അരിഞ്ഞുകൊണ്ടിരുന്ന കത്തി താഴെ വച്ചു.
അപ്പോൾ വിദ്യ പറഞ്ഞു.
“ജീനയെ കൂടി കൂടെ കൂട്ടിക്കോ. നിങ്ങൾ രണ്ടുപേരും മാത്രമായി മാറി നിന്നാൽ ആരെങ്കിലും ശ്രദ്ധിക്കും.”
ക്ലാര ജീനയെയും വിളിച്ച് ഹാളിലേക്ക് പോയി. അവർ അവിടെ ചെല്ലുമ്പോൾ ശ്രീഹരി കുറച്ചുപേരോട് സംസാരിച്ച് ഇരിക്കുകയായിരുന്നു. ജീന മുകളിലേക്ക് വരാൻ അവനെ കണ്ണുകൊണ്ട് ആഗ്യം കാണിച്ച ശേഷം ക്ലാരയെയും കൂട്ടി അവന്റെ റൂമിലേക്ക് പോയി.
“ഇതാണ് ഇച്ചായന്റെ റൂം..”
ക്ലാര റൂം മൊത്തം കണ്ണുകൊണ്ട് പരാതി. എന്നിട്ട് ബെഡിലേക്ക് ഇരുന്നു. കുറച്ച് സമയയത്തിനകം തന്നെ ശ്രീഹരി റൂമിലേക്ക് എത്തി. അവനും അവൾക്കരികിലായി ബെഡിൽ ഇരുന്നു.
എന്റെ നിലാപക്ഷി 3 [ ne-na ]
Posted by