കുറച്ച് സമയത്തിനകം ജീന ഒരു ഗ്ലാസിൽ വെള്ളവുമായി അവന്റെ മുന്നിൽ വന്നു. അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് വ്യക്തമായി അവന് കാണാമായിരുന്നു. മുഖത്ത് ഒരു പുഞ്ചിരി വരുത്തുവാൻ അവൾ ശ്രമിച്ചുവെങ്കിലും അത് പൂർണമായും പരാജയപെട്ടു.
അവളിൽ നിന്നും വെള്ളവും ഗ്ലാസും വാങ്ങിക്കൊണ്ട് ശ്രീഹരി പറഞ്ഞു.
“നീ പോയി അമ്മയെ കണ്ടിട്ട് വാ, നമുക്ക് എന്റെ വീട്ടിലേക്ക് പോകാം.”
ജീന അവനെ തന്നെ നോക്കി നിന്നു.
“നിനക്ക് എന്റെ വീട്ടിൽ വരുന്നതിന് എന്തെങ്കിലും കുഴപ്പമുണ്ടോ?”
അവൾ ഇല്ല എന്നുള്ള അർഥത്തിൽ തലയാട്ടി.
“എങ്കിൽ അമ്മയെ പോയി കണ്ടിട്ട് വാ, ഞാൻ വെളിയിൽ കാണും.”
ശ്രീഹരി ഗ്ലാസും വെള്ളവും താഴെ വച്ച് വെളിയിലേക്ക് നടന്നു. വീടിനുള്ളിൽ നിന്നും പിന്നും എന്തൊക്കെയോ ബഹളം കേട്ട് തുടങ്ങി. കുറച്ച് സമയം കഴിഞ്ഞപ്പോൾ ജീന ബാഗുമായി പുറത്തേക്കിറങ്ങി വന്നു.
ബൈക്കിൽ അവന്റെ പിന്നിൽ ഇരിക്കുമ്പോൾ ജീന പൂര്ണ്മായും മൗന ആയിരുന്നു. വീട്ടിൽ നിന്നും ഇറങ്ങിയ ശേഷം അവൾ ഇതുവരെ ഒന്നും മിണ്ടിയിട്ടില്ല. അവന്റെ തോളിൽ മുഖമവർത്തി ഇരുന്നു അവൾ. അവളുടെ മാനസികാവസ്ഥ ശരിയല്ല എന്നറിയാവുന്നതിനാൽ ശ്രീഹരിയും ഒന്നും മിണ്ടിയില്ല.
ഉച്ചക്ക് വയറു വിശന്നു തുടങ്ങിയപ്പോൾ അവൻ ബൈക്ക് ഒരു ഹോട്ടലിന്റെ മുന്നിൽ നിർത്തി. അപ്പോൾ മാത്രമാണ് ജീന അവന്റെ തോളിൽ നിന്നും മുഖം മാറ്റിയത്. അവളുടെ കണ്ണുകൾ നല്ലപോലെ കരഞ്ഞതിനാൽ ചുവന്നു കലങ്ങിയിരുന്നു.
ബൈക്കിൽ നിന്നും ഇറങ്ങിയ ജീനയോട് ശ്രീഹരി പറഞ്ഞു.
“മുഖമൊക്കെ കഴുകി നല്ല കുട്ടിയായിട്ടു വേണം ചോറ് കഴിക്കാൻ വന്നിരിക്കാൻ.. അതുപോലെ എന്റെ വീട്ടിലേക്കാണ് നിന്നെ കൂട്ടികൊണ്ട് പോകുന്നത്.. അവിടെ അച്ഛന് ഒട്ടും ഇഷ്ടമല്ലാത്ത ഒരു കാര്യമാണ് ആരും കരയുന്നത്, അതുകൊണ്ട് ഇനി കരഞ്ഞുപോകല്ലും.”
ജീന മുഖത്ത് പുഞ്ചിരി വരുത്തുവാൻ വിഫലമായ ഒരു ശ്രമം നടത്തി. അതുകണ്ട ശ്രീഹരി അവളുടെ കവിളിൽ തട്ടിക്കൊണ്ട് പറഞ്ഞു.
എന്റെ നിലാപക്ഷി 3 [ ne-na ]
Posted by