ജീന കൂടെ ഉള്ളതിനാൽ വളരെ സാവധാനം ആണ് ശ്രീഹരി ബൈക്ക് ഓടിച്ചത്. യാത്രയുടെ തുടക്കത്തിൽ വാ തോരാതെ സംസാരിച്ചുകൊണ്ടിരുന്ന ജീന വീടടുക്കും തോറും മൗന ആകുന്നതു ശ്രീഹരി ശ്രദ്ധിച്ചു.
മൂന്ന് മണിക്കൂറോളം എടുത്താണ് അവർ പത്തനംതിട്ട എത്തിയത്. അവിടന്ന് കുറച്ച് ഉള്ളിലോട്ടായിരുന്നു ജീനയുടെ വീട്.
അവൾ പറഞ്ഞു കൊടുത്ത വഴികളിലൂടെ ബൈക്ക് ഓടിച്ച് അവസാനം അവൻ ജീനയുടെ വീടിന് മുന്നിലെത്തി.
ജീന ബൈക്കിൽ നിന്നും ഇറങ്ങുമ്പോൾ അവൻ ആ വീട് ശ്രദ്ധിക്കുകയായിരുന്നു. സിമെന്റ് വാർത്തിട്ടുള്ള വളരെ ചെറിയൊരു വീട്. ഭിത്തിയൊന്നും പൂശിയിട്ടില്ല.
വീടിന് മുന്നിൽ ഒരു ബൈക്കിന്റെ ശബ്‌ദം കേട്ട് ജീനയുടെ ചേച്ചി പുറത്തേക്ക് വന്ന്.
അവൾക്ക് ജീനയുടെ അത്ര വെളിപ്പില്ല എങ്കിൽ കറുത്തിട്ടും അല്ല. കുറച്ചധികം വണ്ണം ഉണ്ട്.
അവൾ ജീനയെ തന്നെ രൂക്ഷമായി നോക്കുന്നത് ശ്രീഹരി ശ്രദ്ധിച്ചു.
ബൈക്കിൽ നിന്നും ഇറങ്ങിയ ജീന പറഞ്ഞു.
“വീട്ടിൽ കയറിട്ട് പോകാം ഇച്ചായാ..”
അവളുടെ വീട്ടിൽ ആദ്യമായി വരുന്നതിനാൽ ജീനയുടെ ക്ഷണം സ്വീകരിക്കാതിരിക്കാൻ അവനായില്ല. ശ്രീഹരി ജീനക്കൊപ്പം വീടിനുള്ളിലേക്ക് കയറുമ്പോൾ അവർ വന്നത് ഇഷ്ട്ടപ്പെടാത്ത രീതിയിൽ ജീനയുടെ ചേച്ചി അവരെ നോക്കുന്നുണ്ടായിരുന്നു. അവരുടെ മുഖഭാവം കണ്ടപ്പോൾ അവരെ നോക്കി ചിരിക്കാനും ശ്രീഹരിക്ക് തോന്നിയില്ല.
ശ്രീഹരിക്ക് ഇരിക്കാൻ ഒരു കസേര എടുത്തിട്ടുകൊണ്ട് ജീന പറഞ്ഞു.
“ഇച്ചായൻ ഇരിക്ക്, ഞാൻ എപ്പോൾ വരാം.”
ജീന അടുക്കളയിലേക്ക് പോയപ്പോൾ അവളുടെ പിന്നാലെ ചേച്ചിയും അവിടേക്ക് പോയി.
അടുക്കളയിൽ നിന്നും ചില അവ്യക്തമായ ബഹളങ്ങൾ ശ്രീഹരിക്ക് കേൾക്കാമായിരുന്നു. ജീന തനിക്കൊപ്പം വന്നതിനെ അവളൊരു അഴിഞ്ഞാടി നടക്കുന്ന പെണ്ണായി ചേച്ചി ചിത്രീകരിക്കുകയാണെന്ന് അവന് മനസിലായി. മാത്രമല്ല അതിനൊപ്പം അവൾ ഇനി വീട്ടിൽ നിൽക്കുന്ന ദിവസങ്ങളിൽ അവൾക്ക് കൊടുക്കേണ്ട ആഹാരത്തിന്റെ കണക്കുകൾ കൂടി ചേച്ചി പറഞ്ഞത് ശ്രീഹരിയെ ഒരുപാട് വിഷമിപ്പിച്ചു.
എന്റെ നിലാപക്ഷി 3 [ ne-na ]
Posted by