അഭിസാരിക [ആൽബി]

Posted by

സമൂഹം അവൾക്കൊരു പേര് ചാർത്തിയിട്ടുണ്ട് “വേശ്യ”.
പണത്തിനായി മറ്റുള്ളവരെ രതിയുടെ മായാലോകത്തിലേക്ക് കൊണ്ടു
പോകുന്നവൾ.ഒന്ന് തെളിച്ചു പറയുകയാണെങ്കിൽ മാംസവിൽപ്പന
ചേതനയുള്ള പച്ചമാംസം.അതിന്,
പെണ്ണുടലിന് വിലപറയാൻ തലയിൽ മുണ്ടിട്ട് ചിലരും.

മറ്റുള്ളവരിൽ നിന്നും ഇവൾക്ക് ഞാൻ കണ്ട വ്യത്യാസം,ടിപ്പിക്കൾ തെരുവ് വേശ്യകളെപ്പോലെ തലയിൽ മുല്ലപ്പൂവില്ല.ചുണ്ട് ചായം പൂശി ചുവപ്പിച്ചിട്ടില്ല.വലിയ വട്ടപ്പൊട്ടില്ല. ആകെ പറയാനുള്ളത് ആ കുഞ്ഞു പൊട്ടും,കയ്യിലെ വാലെറ്റും ആ മൂക്കൂത്തിയും മാത്രം.അവളുടെ സൗന്ദര്യത്തിന് അതുതന്നെ അധികമായിരുന്നു.

നിരാശയോടെ മടങ്ങുന്ന വ്യക്തികളെക്കണ്ട എനിക്ക് അതൊന്നറിയണം എന്നുതോന്നി.
വിലകൊണ്ടവൾ ഒത്തില്ല എന്നുമാത്രം മനസ്സിലായി.എന്തായാലും മുന്നോട്ടുതന്നെ.അവളുടെ ഡിമാൻഡ് ഒന്നറിയാൻ ഒരാശ.ഞാൻ ഇറങ്ങി അവളുടെ അടുക്കലേക്ക് നടന്നു.
അതെ സമയം എനിക്കുള്ള ബസ് പുറപ്പെടാൻ തയ്യാറെടുക്കുന്നുണ്ട്.
കാര്യമാക്കിയില്ല.ഓട്ടോ എടുത്ത് പോകാം.പുറത്ത് രാത്രിയോട്ടക്കാർ കുറച്ചുപേർ കിടപ്പുണ്ട്.
ഓരോന്നോർത്തുകൊണ്ട് ഞാൻ അവൽക്കരികിലെത്തി.

ഞാൻ അടുത്ത് ചെന്ന് മുരടനക്കി.
“പോരുമോ”അവൾ ശിരസ്സൊന്ന് ഉയർത്തിനോക്കി.

പോരാം രൂപാ മൂവായിരം കിട്ടണം. എങ്കിൽ ഇന്ന് രാത്രി ഞാൻ നിങ്ങൾക്ക് സ്വന്തം.

ഓഹ് അതാണ് കാര്യം.സാധാരണ
ആയിരത്തിൽ ഒക്കെ കിട്ടുന്നതാ.ഇത് നേരെ ത്രിബിൾ.

ശരി സമ്മതിച്ചു,പക്ഷെ ഇത്രയും മുടക്കുന്ന എനിക്കെന്ത് ലാഭം.
ഒന്ന് നിന്നാൽ ഇതിലുംകുറച്ച് ആളെക്കിട്ടും.

എന്റെ വിലയാണ് ഞാൻ പറഞ്ഞത്.
നിങ്ങൾക്ക് ഒരു നഷ്ടവും ഉണ്ടാവില്ല. തരുന്ന കാശിനു നാളെ നിങ്ങൾക്ക് വിഷമം തോന്നില്ല.ആ ഉറപ്പ് എനിക്കുണ്ട്.അതുകൊണ്ട് ഒരു പേശലില്ല.

അപ്പൊ ബാക്കി കാര്യങ്ങൾ എങ്ങനാ.

ആദ്യം ഒരു ആയിരം.ബാക്കി കാര്യം കഴിയുമ്പോൾ.

ഞാൻ പേഴ്സ് തുറന്ന് അഞ്ഞൂറിന്റെ രണ്ട് നോട്ടുകൾ അവൾക്ക് നീട്ടി.
അവളത് വാങ്ങി വാലറ്റിനുള്ളിൽ വെക്കുമ്പോൾ ചില നിരാശനിറഞ്ഞ മുഖങ്ങൾ ആകാംഷയോടെ എന്നെ നോക്കുന്നു.ചിലപ്പോൾ ഒരു തെരുവ് വേശ്യക്ക് ഇത്രയും പണം നൽകി ഉപയോഗിക്കാൻ ഇവനെന്താ!!
അതായിരിക്കും അവർ ചിന്തിച്ചിരിക്കുക.പക്ഷെ
എന്റെയുള്ളിലെ സഞ്ചാരിക്ക് അവളെ മറ്റുള്ളവരിൽ നിന്നും വേറിട്ട് നിർത്തുന്ന എന്തോ ഒരു കൗതുകം ഒരു പ്രത്യേകത തോന്നിയിരുന്നു.
ചിലപ്പോൾ കണ്ടിട്ടുള്ള മറ്റു അഭിസാരികകളിൽനിന്നും അല്പം വേറിട്ട ഭാവം അതായിരിക്കാം.
അങ്ങനെ ആദ്യമായി ഞാനും അന്ന് ചേതനയുള്ള മാംസത്തിന് വിലയിട്ടു
മൂവായിരം രൂപ.

Leave a Reply

Your email address will not be published. Required fields are marked *