ഇനി ഇതിന്റെ പേരിൽ കണ്ണ് നിറക്കണ്ട.ഞാൻ പൊക്കോളാം.നല്ല വിശപ്പുണ്ട്. കലായെങ്കിൽ വിളമ്പിക്കോളു.
അല്ലേലും എനിക്കറിയാം എന്റെ കുട്ടി സമ്മതിക്കുന്നു.കൈ കഴുകി വാ ഞാൻ വിളമ്പാം.
പിറ്റേന്ന് ഡയാലിസിസ് റൂമിൽ അമ്മായിക്കൊപ്പം ഇരുപ്പാണ്.ഇടക്ക് ചായകുടിക്കാൻ ഇറങ്ങി.അല്ലേലും അമ്മ ഒരു കാര്യം പറഞ്ഞാൽ പറ്റില്ലാന്ന് പറഞ്ഞിട്ടില്ല.അച്ഛൻ
മരിച്ചേപ്പിന്നെ വളരെ ബുദ്ധിമുട്ടി ഈ നിലയിലെത്തിക്കാൻ.
തിരിച്ചെത്തുമ്പോൾ ഞെട്ടി.
അടുത്തുള്ള മറ്റൊരു രോഗിയുടെ കൂടെ “ജാനകി”അടുത്തുതന്നെ ഒരു വൃദ്ധയും ഒരു കുട്ടിയുമുണ്ട്.
അവർക്ക് മുഖം കൊടുക്കാതെ കയ്യിലുള്ള പത്രം നിവർത്തിപിടിച്ചു അമ്മായിയുടെ അടുക്കൽ ഇരുപ്പുറപ്പിച്ചു.അവരുടെ സംസാരം ശ്രദ്ധിക്കുക എന്ന ലക്ഷ്യത്തോടെ കാതുകൾ കൂർപ്പിച്ചു.
മോളെ സിന്ധു,ഇനിയിപ്പൊ എങ്ങനാ ഒരു എത്തും പിടീം കിട്ടണില്ല.
എല്ലാം ശരിയാവും അമ്മേ.ഏട്ടന്റെ കാര്യങ്ങൾ ഞാൻ നോക്കും,എന്ത് തന്നെയായാലും.
സിന്ധു,എന്ത് കണ്ടിട്ടാടി.ഇനി ഇങ്ങനെ എത്രനാൾ മുന്നോട്ട് പോകും.
മിണ്ടാതിരിക്ക് ഏട്ടാ.അതൊക്കെ ഞാൻ നോക്കിക്കോളാം.അത്ര പെട്ടെന്നൊന്നും ഞാൻ ഏട്ടനെ മരണത്തിന് വിട്ടുകൊടുക്കില്ല.
മോളെ പറയാൻ എളുപ്പമാ,അതിന് ചിലവൊക്കെ എത്രയാവുന്നാ.
ഇപ്പൊത്തന്നെ ഉള്ളതൊക്കെ പണയത്തില്,ഇനി എന്തെടുത്തിട്ടാ.
അതിലൊക്കെ വലുത് എന്റെ ഏട്ടനല്ലേ.പോണതൊക്കെ പൊയ്ക്കോട്ടേ.ഇപ്പൊ ഒരു ജോലി കിട്ടി അമ്മേ.ഇവിടെ അടുത്തുതന്നെ ഒരു കമ്പനിയിലാ.എല്ലാം ശരിയാവും എന്ന് എന്റെ മനസ്സ് പറയുന്നുണ്ട്.
ഒരു ജോലികൊണ്ട് മാത്രം എന്താവാനാ സിന്ധു.നിനക്ക് എന്നെ വിട്ട് പൊയ്ക്കൂടേ.
അങ്ങനെ വിട്ടിട്ട് പോവാനാണോ ഏട്ടാ ഞാൻ ഏട്ടന്റെ കൈപിടിച്ചത്. അവസാനം വരെ കൂടെ നിൽക്കാനല്ലേ.പിന്നെ ഈ ജോലി നല്ല ശമ്പളം കിട്ടുന്ന ജോലിയാ ഏട്ടാ.ഓണർ നല്ലയാളാണ്. മീൻ പുറത്തേക്ക് കയറ്റിവിടുന്ന
ഏർപ്പാടാ.രാത്രി ജോലി നോക്കിയാ ഇരട്ടി തുകയാണ് ശമ്പളം.
പകല് ഏട്ടന്റെ കാര്യങ്ങൾ നോക്കാല്ലോ.എന്ത് ബുദ്ധിമുട്ടി ആയാലും ഏട്ടനെ ഞാൻ നോക്കും.