“…എന്തിനാ എന്നോടിങ്ങനെ… ഞാന്‍ എല്ലാം പറയാന്നു പറഞ്ഞൂല്ലോ…” തൊണ്ടയിലെ ഉമിനീര്‍ വറ്റി അവള്‍ ഒന്ന്‍ നിര്‍ത്തി.. “..വാ.. എന്റെ പൊന്നല്ലേ.. ഞാന്‍ എല്ലാം പറയാം ദേവേട്ടാ…” പിന്നെ ഉറക്കെ കരഞ്ഞു…
“…വേണ്ടനൂ… എനിക്കെല്ലാം മനസ്സിലായി… എന്നെ വിട്ട് ഒരു ജീവിതമില്ല എന്ന് പറയാറുള്ള നീ കഴിഞ്ഞ ദിവസം എന്നെന്നേയ്ക്കുമായി ശ്രീമംഗലം വിട്ടിറങ്ങിയത് നിന്റെ മരണത്തിലേയ്ക്കാണെന്ന് മനസ്സിലാക്കാന്‍ എനിക്കൊരുപാട് ബുദ്ധിയൊന്നും വേണ്ട…”
“..അത്.. അത് ഞാന്‍…” അവളുടെ കണ്ണുകള്‍ പിടഞ്ഞു… “..ദേവേട്ടന്റെ കൂടെ ഞാന്‍ ജീവിച്ചാ ദേവേട്ടന്‍ മരിച്ചു പോവൂന്നു പറഞ്ഞപ്പോ…” അവള്‍ വീണ്ടും കരഞ്ഞു… അവളെ വിറയ്ക്കുന്നുണ്ടായിരുന്നു… അവള്‍ ഒന്ന് ഉമിനീരിറക്കി… “..അമ്മയങ്ങനെ പറഞ്ഞപ്പോ.. നിക്ക് വേറെ വഴിയില്ലാരുന്നു ദേവേട്ടാ… ഞാന്‍ മരിച്ചാലും ന്റെ ദേവേട്ടനെങ്കിലും സമാധായിട്ടു ജീവിക്കൂല്ലോന്നു ഓര്‍ത്തപ്പോ ഞാന്‍…!!” അവളുടെ വാക്കുകള്‍ കേട്ട് എന്റെ മിഴികള്‍ നിറഞ്ഞൊഴുകിയ കണ്ണുനീര്‍ മഴവെള്ളം സമര്‍ഥമായി മറച്ചു..
“…അങ്ങനെ നീ മരിച്ചാല്‍ ഞാന്‍ സന്തോഷായിട്ട് ജീവിക്കൂന്നു നീ കരുതിയല്ലേ…??” ദേഷ്യവും സങ്കടവും എല്ലാം കൊണ്ട് എന്റെ സമനില തെറ്റിയിരുന്നു.. ഞാനവളുടെ ഭുജങ്ങളില്‍ പിടിച്ച് ഉലച്ചുകൊണ്ട് അക്ഷരാര്‍ത്ഥത്തില്‍ അലറുകയായിരുന്നു… “..അങ്ങനെ നീ കരുതിയെങ്കില്‍ അതെന്റെ പരാജയമാണ്… മരണത്തില്‍പോലും നിന്നെ തനിച്ചാക്കാന്‍ എനിക്കാവില്ലയെന്ന്‍ നിന്നെ ബോധ്യപ്പെടുത്താന്‍ എനിക്ക് കഴിഞ്ഞിട്ടില്ല എന്നല്ലേ..??” മറുപടി പറയാന്‍ അവള്‍ക്ക് വാക്കുകള്‍ നഷടപ്പെട്ടിരുന്നു… ഞാനവളെ ബലമായി എന്റെ ദേഹത്ത് നിന്നടര്‍ത്തി..
“…നിനക്ക് പോണം അല്ലേ… നിന്നെ പ്രാണനായി കരുതി സ്നേഹിച്ച എന്നെ വിട്ട് നിനക്ക് പോണമല്ലേ…?? നീ പൊക്കോ അനൂ.. പക്ഷേ നിനക്ക് മുന്‍പേ ഈ ലോകത്ത് നിന്ന് ഞാന്‍ പോയിരിക്കും… നീയില്ലാത്ത ലോകത്ത് എനിക്ക് മാത്രമായി ജീവിക്കണ്ട… എന്നെ തനിച്ചാക്കിപ്പോവാന്‍ നീ തീരുമാനിച്ചപ്പോത്തന്നെ ഞാന്‍ മരിച്ചു.. നീ കൊന്നു എന്നെ..” ഞാനവള്‍ക്ക് നേരെ വിരല്‍ചൂണ്ടി അലറി… വേഗത്തില്‍ പുറകോട്ട് അടിവച്ച് നടന്നു…
“…അയ്യോ പോവല്ലേ ദേവേട്ടാ… പോവല്ലേ..” അവള്‍ നിലവിളിച്ചു കൊണ്ട് ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചു… എന്റെ കണ്ണുകളില്‍ നിന്ന് ചോരയാണ് ഒഴുകുന്നത് എന്ന് തോന്നി..
“…എല്ലാം എന്റെ തെറ്റാ.. ഞാന്‍ തനിച്ചായപോലെ തോന്നി… എന്റെ ദേവേട്ടന്റെ ഭാര്യായിരുന്നോണ്ട് തന്നെ മരിക്കണോന്നു തോന്നി.. അയ്യോ… എല്ലാം എന്റെ തെറ്റാ.. ആആആആ…” അവള്‍ വാവിട്ടു കരഞ്ഞു.. എന്റെ കൈകളെടുത്ത് സ്വയം മുഖത്ത് തല്ലിക്കൊണ്ട് ഭ്രാന്തിയെപ്പോലെ അലറിക്കരഞ്ഞുകൊണ്ടിരുന്നു… ഞാന്‍ ബലം പിടിച്ചു നിന്നു.. അനുവിന്റെ കണ്ണുനീര്‍ കണ്ട് പ്രകൃതി പോലും വാവിട്ടു നിലവിളിച്ചു…