അവളുടെ പഞ്ഞിക്കുടങ്ങളില്‍ മുഖമര്‍ത്തി മനസ്സിലെ വിഷമങ്ങള്‍ പെയ്തൊഴിക്കുന്നതിനിടയില്‍ ഞാന്‍ മറ്റൊന്നുകൂടി മനസ്സിലാക്കി… ആദിയെ നഷ്ടപ്പെട്ട ആ രാത്രിയ്ക്ക് ശേഷം ഞാനാദ്യമായി കരഞ്ഞത് ഈ നിമിഷമായിരുന്നു എന്ന്‍.. മരണത്തില്‍പ്പോലും ഞാന്‍ എനിക്കൊപ്പം കൂടെക്കൂട്ടും എന്ന്‍ തീരുമാനിച്ചിരുന്ന എന്റെ പ്രാണന്‍ എന്നെ വിട്ടുപോകും എന്ന് തോന്നിയ ഈ നിമിഷം…
അവള്‍ സീറ്റിലേയ്ക്കിരുന്ന്‍ എന്റെ തോളില്‍ ചാഞ്ഞു… “..ഞ്ഞി ന്റെ ദേവേട്ടനെ ഞാനൊരിക്കലും അവിശ്വസിക്കില്ലാട്ടോ… ഇപ്പോഴും വിശ്വാസമില്ലാഞ്ഞിട്ടല്ല… നഷ്ടപ്പെടുമോന്നുള്ള പേടികൊണ്ടാ… ഒന്ന് പരാതി പറയാനാണേലും നിക്ക് ന്റെ വാവാച്ചീടെ അടുത്തല്ലേ സ്വാതന്ത്ര്യള്ളൂ… അതുകൊണ്ട് പറഞ്ഞുപോയതാ… വാവാച്ചീ ന്നോട് ക്ഷമിക്ക്ട്ടോ…” ഞാന്‍ അവളുടെ നെറുകയില്‍ ചുംബിച്ചു…
“…എനിക്കറിയാടി അനുക്കുട്ടീ… ഞാമ്പറഞ്ഞിട്ടില്ലേ…?? എന്ത് കാര്യമുണ്ടായാലും എന്നോട് തുറന്നു പറയണന്ന്‍… എന്റെ അമ്മിണി ഒന്നും തനിച്ച് സഹിക്കണ്ട… എല്ലാം നമുക്ക് ഒരുമിച്ചാവാം.. അത് സന്തോഷായാലും സങ്കടായാലും… ഇത്രേം നാളും എല്ലാം നീ ഉള്ളിലൊതുക്കിയിട്ടേ ഉള്ളൂ… എനിക്കറിയാം.. ഇനി എല്ലാത്തിനും ഞാനില്ലേ എന്റെ പെണ്ണിന്.. ഉം..??” കണ്ണുനീരിനിടയിലും നുണക്കുഴിവിരിയിച്ച് അവള്‍ അഴകോടെ ചിരിച്ചു… വീണ്ടും തോളില്‍ മുഖമൊളിപ്പിച്ചു..
“..അതേ എഴുന്നേറ്റെ… നമ്മളെ രണ്ടിനേം കണ്ടാല്‍ കരഞ്ഞതാന്നു ആര്‍ക്കും മനസ്സിലാവും.. ഈ കോലത്തില്‍ നിന്റെ വീട്ടിലേയ്ക്ക് ചെല്ലാന്‍ പറ്റില്ല…??” അവള്‍ കണ്ണുകള്‍ തുടച്ച് അകന്നു മാറി.. ഞാന്‍ ഡോറിലെ ഹോള്‍ഡറില്‍ ഇരുന്ന മിനറല്‍ വാട്ടര്‍ എടുത്ത് പുറത്തിറങ്ങി മുഖം കഴുകി… കൂടെ അനുവും ഇറങ്ങി അവളുടെ മുഖവും കഴുകി… അവള്‍ തന്നെ ടവല്‍കൊണ്ട് എന്റെ മുഖം തുടച്ചു തന്നു… ഞാന്‍ തിരിച്ചു കാറില്‍ കയറി… അവള്‍ കയറി ഡോര്‍ അടച്ചതും ഞാനവളെ ചേര്‍ത്ത് പിടിച്ച് ചുണ്ടുകള്‍ ബന്ധിച്ചു… പെട്ടന്ന്‍ ഞാനങ്ങനെ ചെയ്തതിന്‍റെ ഞെട്ടല്‍ മാറിയതും അവളും എന്നെ തിരിച്ചു പുണര്‍ന്ന് അധരങ്ങള്‍ നുണഞ്ഞു… കരഞ്ഞതിന്റെ ക്ഷീണം തീര്‍ക്കാനെന്നപോലെ കൊതിയോടെ പരസ്പ്പരം ഉമിനീര്‍ കൈമാറിക്കുടിച്ച്, നാവുകള്‍ നീട്ടി നുണഞ്ഞ് പരിസരം മറന്ന് ഞങ്ങള്‍ ആലിംഗനബദ്ധരായിരുന്നു..
ഞാന്‍ അകലാന്‍ ശ്രമിച്ചിട്ടും വിടാതെ അവളെന്നെ വീണ്ടും ചുംബിച്ചുകൊണ്ടിരുന്നു… അവസാനം അവളുടെ ഇടുപ്പിലിരുന്ന കൈകൊണ്ട് വയറിന്റെ നഗ്നമായ വശത്ത് നുള്ളണ്ടി വന്നു അവള്‍ പിടിവിടാന്‍..
“…നടുറോഡാഡീ കൊതിച്ചീ… ബാക്കി നിന്റെ വീട്ടില്‍ ചെന്നട്ട്…”
“…പോടാ തെമ്മാടീ… എന്ത് പിച്ചാ പിച്ചിയെ…?? ന്റെ ജീവന്‍ പോയി… നോക്കിയേ..??” അവള്‍ സാരിമാറ്റി വയറില്‍ ചുവന്നു കിടക്കുന്ന നഖക്ഷതം കാണിച്ചുകൊണ്ട് പറഞ്ഞു..