അപൂർവ ജാതകം 2 [MR. കിംഗ് ലയർ]

Posted by

പിന്നെ അവൻ ഒന്നും സംസാരിക്കാതെ പോയി കാറിൽ കയറി ഡ്രൈവിങ് സീറ്റിൽ ഇരുന്ന്. അവന്റെ ഒപ്പം വർഷയും പിന്നിൽ ഉർമിളയും ഇന്ദുമതിയും സീതാലക്ഷ്മിയും കയറി.

കാർ മുന്നോട്ട് എടുത്തു, ടാർ ചെയ്യാത്ത റോഡിലൂടെ ആ കാർ വേഗത്തിൽ പൊടിപറപ്പിച്ചു പോയിക്കൊണ്ടിരുന്നു.

“എന്താ അച്ചൂട്ടാ നീ ഒന്നും മിണ്ടാതെ ഇരിക്കുന്നെ “

ഇന്ദുമതിയുടെ വക ആയിരുന്നു ചോദ്യം.

“ഏട്ടന് നാണം ആണമ്മേ “

“ദേ മിണ്ടാതെ ഇരുന്നോ ഇല്ലേൽ ഞാൻ വെല്ലോയിടുത്തും കൊണ്ട് പോയി കളയും നിന്നെ “.

“ഓഹ് ഞാൻ ഒന്നും പറഞ്ഞില്ലേ “

“അല്ല നീ എന്താ അച്ചു ഈ ചിന്തിച്ചു കൂട്ടുന്നത് “

“ഏയ് ഒന്നുമില്ല സീതേച്ചി ഞാൻ വെറുതെ ഓരോന്ന് “

“അഹ് മറ്റേ കാര്യം അല്ലെ “

അവന്റെ മുഖത്തു നോക്കി ഒരു കള്ളച്ചിരിയോടെ വർഷ ചോദിച്ചു.

“മറ്റേ കാര്യമോ ഏത് കാര്യം “

അവൻ വര്ഷയെ ദയനീയമായി നോക്കി.

“ഒന്നുമില്ല ഉമമ്മേ…….. “

“അഹ് അച്ചു ദേ അവിടന്ന് വലത്തോട്ട്……. “

അവൻ വേഗം കാർ വലത്തോട്ട് തിരിച്ചും, കാർ നേരെ കയറി ചെന്നത് ഒരു ഓടിട്ട വീട്ടിലേക്ക് ആണ്. മുറ്റം മുഴവൻ പലതരത്തിൽ ഉള്ള പൂക്കൾ ഉള്ള വലിയ മുറ്റത്ത്‌ വിജയ് കാർ കൊണ്ടുപോയി നിർത്തി.

അവർ എല്ലാവരും കാറിൽ നിന്നും പുറത്തിറങ്ങി.

വിജയ് ഇളം നീല കുർത്തയും കസവുമുണ്ടും, ഉർമിളയും ഇന്ദുവും പതിവ് പോലെ സാരി, വർഷയും സീതയും ചുരിദാർ.

കാറിന്റെ ശബ്ദം കേട്ട് ഒരു മധ്യവയസൻ പുറത്തേക്കിറങ്ങി വന്നു. ഒപ്പം ഒരു സ്ത്രീയും.

Leave a Reply

Your email address will not be published. Required fields are marked *