ജീവിതം ഇങ്ങനെയും [white forest]

Posted by

കഴിഞ്ഞ എന്റെ ജീവിതത്തെ കുറിച്ച് ഞാൻ ആലോചിച്ചു ഒരു വിഡ്ഢിയായി സ്വയം ജീവിച്ചു ഇന്നും ജീവിക്കുന്നു ഭർത്താവിന്റെ കപട സ്നേഹം മക്കളോടുള്ള അടങ്ങാത്ത സ്നേഹം കാരണം അവർക്കായി ജീവിച്ചു , മകളുടെ വിവാഹം കഴിഞ്ഞതോടെ അവൾക്കും ഭർത്താവും അവളുടെ വീട്ടുകാരും മാത്രം മതി , എന്നെ വിളിക്കാനോ എന്നോട് സംസാരിക്കാനോ അവൾക്കു സമയമില്ല ഉണ്ടെങ്കിലും അതിനുള്ള മനസില്ല . മോൻ പ്രായമായതോടെ അവന്റേതായ ലോകത്തിൽ ആണെന്നും ഞാൻ മനസിലാക്കി . ആർക്കും എന്നെ വേണ്ട എല്ലാവര്ക്കും വേണ്ടി ഞാൻ ജീവിച്ചു എല്ലാവരുടെയും കാര്യങ്ങൾ കഴിഞ്ഞപ്പോൾ എന്നെ വേണ്ടാതായി .വീട്ടിൽ ഞാൻ ഏകാന്തത അനുഭവിക്കാൻ തുടങ്ങി എല്ലാത്തിനോടും ഒരു തരം മടുപ്പ് .ഭക്ഷണം ഉണ്ടാക്കാനും വസ്ത്രം കഴുകാനും വീട് വൃത്തിയാക്കാനും മാത്രമായി എന്റെ ജീവിതം .ആരോടും സംസാരിക്കാൻ പോലും ഇല്ലാത്ത അവസ്ഥ . ‘അമ്മ അമ്മയുടെ കാര്യങ്ങൾ നോക്കി മറ്റൊരു  ലോകത്തായിരിക്കും , അർജുൻ അവന്റെ കൂട്ടുകാരും കോളേജും മൊബൈലും ആയി ഒരു ലോകത് , മനോജിനെ പിന്നെ കാണാറും ഇല്ല കണ്ടാലും സംസാരിക്കാരും ഇല്ല . കഴിക്കാനുള്ള ഭക്ഷണം മേശയിൽ അടച്ചു വെക്കും , രാത്രി ഏറെ വൈകി വരുമ്പോൾ ചിലപ്പോൾ കഴിച്ചതാകും ചിലപ്പോ കഴിക്കും എപ്പോഴോ വന്നു കിടക്കും രാവിലെ എഴുനേറ്റു പോകും .വല്ലപ്പോളും മോൾ വരും .പിന്നെ പിന്നെ ഞാനും അതുമായി പൊരുത്തപ്പെടാൻ തുടങ്ങി ഇനിയുള്ള ജീവിതത്തിൽ ഒന്നും പ്രതീക്ഷിക്കാനില്ല മരിക്കുവോളം ഇങ്ങനെ ജീവിക്കുക , ദൈവം തന്ന ജീവിതം ജീവിച്ചുതീർക്കുക അതിങ്ങനെ വേണമെന്നത് ദൈവത്തിന്റെ തീരുമാനമായിരിക്കാം എന്ന് കരുതി ആശ്വസിച്ചു , അച്ഛനെ കുറിച്ച് ഓർക്കുമ്പോൾ എന്റെ കണ്ണ് നിറയാറുണ്ട്

അതൊഴിച്ചാൽ ഞാൻ മരവിച്ചിരുന്നു .ജോലിക്കു പോക്ക് ഞാൻ പൂർണമായും നിർത്തി കടങ്ങൾ കുന്നോളം

നിറഞ്ഞു , ആർക്കു വേണ്ടി വീട്ടണം ഇനിയുള്ളത് ഒരാണല്ലേ അവൻ എങ്ങനെയും ജീവിച്ചോളും ആകെ ഉള്ള

വീടും കൂടി പോകും അത്രയല്ലേ ഉള്ളു , ജീവിതം തന്നെ പോയ എനിക്ക് എന്തിനാണ് ഒരു വീട് .

ഒരു ദിവസം എനിക്ക് വല്ലാതെ വയ്യാതായി കിടക്കയിൽ നിന്നും എഴുനേൽക്കാൻ പോലും വയ്യാത്ത അവസ്ഥ മനോജാണെന്ന് തോന്നുന്നു എന്നെ കണ്ടത് , ആശുപത്രിയിൽ എത്തിച്ചു മരുന്നും മറ്റുമായി കുറച്ചധികം പണം ചിലവായി മാസാമാസം പരിശോധന ആഴ്ചയിൽ ഒരിഞ്ചക്ഷൻ അതിനുമാത്രം 3000 രൂപയോളം ചിലവുണ്ട്

Leave a Reply

Your email address will not be published. Required fields are marked *