ധാരിയും ഞാൻ ക്ഷീണിച്ചും വന്നു പ്രായം മുന്നോട്ട് പോയി മനോജ് പഞ്ചായത്തിലും ബ്ളോക്കിലും മത്സരിച്ചു
വിജയിച്ചു മെമ്പറായി പ്രെസിഡന്റായി . വീട്ടിൽ മിക്കപ്പോഴും വരാതായി വന്നാലും മിണ്ടാനും പറയാനും
സമയം ഇല്ലാതായി . മക്കൾക്ക് എന്നും നല്ല അച്ഛനായിരുന്നു ..അവരോടു സംസാരിക്കാനും ഇടപഴകാനും സമയം
കണ്ടെത്തുമായിരുന്നു .ജോലിചെയ്യാനുള്ള ഒരു യന്ത്രമായി ഞാൻ അപ്പോഴേക്കും മാറിയിരുന്നു , അതിരാവിലെ എഴുന്നേൽക്കും വീട്ടിലെ ജോലികൾ ചെയ്യും എല്ലാം ഒരുക്കി സൊസൈറ്റി യിൽ ജോലിക്കു പോകും തിരികെ വന്നാൽ അലക്കും തുടയും മറ്റു ജോലികളും , എന്നും ഇതുതന്നെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ ഞാൻ ഒരുപാടു കഷ്ട്ടപെട്ടു .മോൾ പതിയെ വലുതായി ആ കാര്യം ഞാൻ മനോജിനെ ഓർമിപ്പിച്ചു കല്യാണപ്രായത്തോടു അടുക്കുന്ന മകളെ കണ്ടു എനിക്ക് ആദികൂടി ആരുടെയെങ്കിലും കയ്യിൽ ഏൽപ്പിക്കണ്ടേ , മനോജിനോട് പറഞ്ഞു മടുത്തു എന്നല്ലാതെ കാര്യമൊന്നും ഉണ്ടായില്ല . എല്ലാം നടന്നോളും എന്നൊരു ചിന്തയായിരുന്നു അയാൾക്ക്
ഏലാം നടത്താൻ ഞാൻ ഉണ്ടല്ലോ ,, എന്റെ നല്ല പ്രായം വെറുതെ പണിചെയ്തു നശിച്ചു മനസ്സിനോ ശരീരത്തിനോ ആവശ്യമായ സ്നേഹം ഒരിടത്തുനിന്നും എനിക്ക് ലഭിച്ചില്ല ..മുടിയിഴകളിൽ വെള്ളിവരകൾ വന്നുതുടങ്ങി വാര്ധക്യത്തിലേക്കു ഞാൻ അടുക്കുന്നതായി എനിക്ക് തോന്നി പ്രായം നാല്പതിലേക്ക് കടന്നു
മോൾക്ക് 18 വയസ്സ് പൂർത്തിയായി . ഒത്തൊരു പെണ്ണായി അവൾ മാറി അർജുൻ പ്ലസ് 2 കഴിഞ്ഞു ,വിവാഹ ആലോചനകൾ അവൾക്കു വന്നുകൊണ്ടേയിരുന്നു അറിയപ്പെടുന്ന രാഷ്ട്രീയ പ്രവർത്തകന്റെ മകളല്ലേ നല്ല നല്ല ബന്ധങ്ങൾ പലതും വന്നു പുറമെ നിന്നും നോക്കുമ്പോൾ ഒരുകുറവും ഇല്ല ..അകത്തെ അവസ്ഥ എനിക്കുമാത്രം അറിയാം ഒരുതരി പൊന്നോ കാശോ ഇല്ല എല്ലാം ആദ്യം മുതൽ ഉണ്ടാക്കണം ആധികയറി ഞാൻ മെലിഞ്ഞുണങ്ങി എന്റെ ആരോഗ്യം നഷ്ടമാകുന്നത് ഞാൻ അറിഞ്ഞു . വയ്യാതായത് ഞാൻ ആരോടും പറഞ്ഞില്ല
പറയാൻ സത്യത്തിൽ എനിക്കാരും ഉണ്ടായിരുന്നില്ല ..ഒരു ദിവസം രാവിലെ തലകറങ്ങുന്നതായി എനിക്ക് തോന്നി കാര്യമാക്കാതെ വീട്ടിലെ പണിയും കഴിഞ്ഞു ഞാൻ ജോലിക്കു പോയി എപ്പോഴോ ഞാൻ കണ്ണുതുറന്നപ്പോൾ എനിക്ക് പരിചയമില്ലാത്ത സ്ഥലം . സൊസൈറ്റിയിൽ വച്ച് തലകറങ്ങി ഞാൻ വീണു എല്ലാവരും ചേർന്ന് എന്നെ ആശുപത്രിയിൽ എത്തിച്ചു , രക്തക്കുറവ് പോഷകക്കുറവ് എല്ലാം കൊണ്ട് പറ്റിയതാ വിശ്രമം അനിവാര്യമായി വന്നു ..പക്ഷെ ചുറ്റുപാടുകൾ എന്നെ അതിൽ നിന്നും വിലക്കി അഞ്ജലി മോൾ അത്യാവശ്യം വീട്ടുജോലികൾ ചെയ്തു സഹായിക്കും എന്നാലും എനിക്കെന്തോ തൃപ്തി വന്നില്ല ഞാൻ ചെയ്യുന്നപോലെ ആകുന്നിലായിരുന്നു അവൾ നന്നായി ചെയ്യുമായിരുന്നു പക്ഷെ എനിക്ക് സംതൃപ്തി ലഭിച്ചില്ല