അച്ഛൻ എന്നെ ഒരുപാടു സഹായിച്ചു അത് മനോജിന് കൂടുതൽ സൗകര്യമായി ..പണിക്കു പോയില്ലേലും എങ്ങനെയും വീട്ടിലെ ആവശ്യങ്ങൾ നടന്നോളും എന്ന ബോധ്യം അയാൾക്കുണ്ടായി , പലപ്പോഴും ഞാൻ മനോജിനെ ഉപദേശിച്ചു ജോലിക്കു പോകാൻ ആവശ്യപ്പെട്ടു പിന്നെ ഞാൻ അത് വേണ്ടാന്ന് വച്ചു . പറഞ്ഞു പറഞ്ഞു എനിക്ക് തന്നെ നാണക്കേട് തോന്നി തുടങ്ങി ..അതിനിടക്ക് ഞാൻ വീണ്ടും ഗർഭിണിയായി എന്റെ പ്രസവം ഉൾപ്പടെ എല്ലാ ചിലവും അച്ഛനാണ് വഹിച്ചത് …അച്ഛനെ കാണുമ്പോൾ അച്ഛൻ എന്നോട് പറഞ്ഞ
വാക്കുകൾ മനസ്സിലേക്ക് വരും . പക്ഷെ അച്ഛൻ അതുപറഞ്ഞു എന്നെ വിഷമിപ്പിച്ചില്ല അത്രയും സ്നേഹമുള്ള അച്ഛനെ മറ്റാർക്കും കിട്ടികാണില്ല ..എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം അച്ഛന്റെ മോളായി ജനിച്ചു എന്നതാണ്.അർജുൻ മോനെ കൂടി സിസേറിയൻ ചെയ്തതോടെ പ്രസവം അവസാനിപ്പിച്ചു ..വീട്ടിലെ കാര്യങ്ങൾ അച്ഛൻ മുഴുവനായി ഏറ്റെടുത്തു , മനോജിന് അതിൽ അല്പം പോലും നാണം തോന്നിയില്ല , എനിക്ക് തോന്നിയത് നേരെ തിരിച്ചാണ് , എന്തെങ്കിലും ജോലി നോക്കാൻ ഞാൻ തീരുമാനിച്ചു എത്ര കാലം അച്ഛന്റെ ചിലവിൽ കഴിയും
ഒരായുസ്സ് മുഴുവൻ മക്കൾക്കായി കഷ്ട്ടപെട്ടു വിവാഹം കഴിപ്പിച്ചയച്ചു എന്നിട്ടും മകൾക്കു ചിലവിനു കൊടുക്കേണ്ടി വരിക ,,,എനിക്കതു അംഗീകരിക്കാൻ കഴിഞ്ഞില്ല …അർജുന് 3 വയസ്സായപ്പോൾ ഞാൻ മനോജിനോട് എനിക്കൊരു ജോലി വാങ്ങി തരാൻ പറഞ്ഞു. ഒരെതിർപ്പും പറയാതെ മനോജ് അത് സമ്മതിച്ചു . കഴിഞ്ഞകാലത്തെ ആവശ്യങ്ങൾക്കായി എന്റെ സ്വർണ്ണം മിക്കതും വിറ്റും പണയം വച്ചും അവസാനം താലി മാല മാത്രം മിച്ചമായി …വീട്ടിലെ ആവശ്യങ്ങൾക്കും പാർട്ടി കാര്യങ്ങൾക്കും ബലിയാടാകേണ്ടത് എന്റെ സ്വർണത്തിന്റെ വിധി ആയിരുന്നു .മക്കളുടെ ആഭരണങ്ങൾ മനോജ് എടുത്തിരുന്നില്ല ,പാർട്ടിയിലെ സ്വാധിനം മൂലം എനിക്ക് സൊസൈറ്റിയിൽ താത്കാലിക ജോലി ലഭിച്ചു , എന്റെ വരുമാനം മുഴുവൻ ഞാൻ വീട്ടാവശ്യങ്ങൾക്കായി മാറ്റിവച്ചു അതിനിടയിൽ അയാളുണ്ടാക്കുന്ന കടങ്ങളും ഞാൻ വീട്ടേണ്ടി വന്നു. പതിയെ പതിയെ വീടിന്റെ മുഴുവൻ ഉത്തരവാദിത്വവും എന്നിൽ നിക്ഷിപ്തമായി . ഒരുപരിഭവവും പറയാതെ ഞാൻ അതെല്ലാം ഏറെറടുത്തു , അച്ഛന്റെ പെട്ടന്നുള്ള മരണം എന്നെ വല്ലാതെ തളർത്തി , അതോടെ എന്റെ വരുമാനത്തിന്റെ വലിയ പങ്കും നിലച്ചു കുടുംബത്തെ സന്തുലിതമായി മുന്നോട്ട് കൊണ്ടുപോകാൻ ഞാൻ
വല്ലാതെ കഷ്ട്ടപെട്ടു ആത്മഹത്യാ ചെയ്താലോ എന്ന് പോലും ഞാൻ ചിന്തിച്ചിട്ടുണ്ട് , മക്കളെ ഓർത്തു മാത്രം
ഞാൻ അതിൽ നിന്നും പിന്തിരിഞ്ഞു ..കാലപ്രയാണത്തിൽ മനോജ് മുഴുസമയം വെള്ളയും വെള്ളയും ഖദർ