ഞാൻ ഇതുതന്നെ മതിയെന്ന് തറപ്പിച്ചു പറഞ്ഞു …എന്റെ ആഗ്രഹങ്ങൾക്ക് അച്ഛൻ എതിരുനിന്നില്ല .
ഒന്ന് മാത്രം പറഞ്ഞു ..മോളെ നാടിനു ഗുണമുള്ളവനെ വീടിനു കൊള്ളില്ല …മോൾക്കെന്തു ആവശ്യം ഉണ്ടെങ്കിലും
അച്ഛനോട് പറയാൻ മടിക്കേണ്ട …
അച്ഛൻ എന്നെക്കാൾ ലോകം കണ്ടയാൾ …അറിവുള്ള ആൾ ..പക്ഷെ ആ വാക്കുകൾ എന്റെ ചെവിയിൽ കയറിയില്ല …അല്പം രാഷ്ട്രീയം ആർക്കായാലും ഉണ്ടാകും അതൊക്കെ ഒരു കുറവാണോ …എന്റെ ചിന്ത ആ വഴിക്കു നീങ്ങി ..കുടിക്കില്ല വലിക്കില്ല ,,ജന സമ്മതൻ ..എന്റെ ആഗ്രഹങ്ങൾക്കും അപ്പുറമായിരുന്നു
ഈ ബന്ധം .അച്ഛന് റെയ്ൽവേയിൽ ജോലി ഉണ്ടായിരുന്നത് കൊണ്ട് അത്യാവശ്യം സ്വർണവും പണവും
തന്നാണ് എന്റെ വിവാഹം നടത്തിയത് …ആദ്യ നാളുകൾ സ്വർഗ്ഗതുല്യമായിരുന്നു ..അതുവരെ അനുഭവിക്കാത്ത
അനുഭൂതികൾ ഞാൻ അറിഞ്ഞു .ആണിന്റെ കരുത്തും അതിൽ നിന്നും ലഭിക്കുന്ന സ്വർഗീയ സുഖവും എല്ലാം
അതിനുമുപരി ഭർത്താവ് നൽകുന്ന സ്നേഹവും കരുതലും ..പേടിക്കാതെ എവിടെയും പോകാം സംരക്ഷിക്കാൻ
കരുത്തനായ ഒരാണിന്റെ കൂട്ടുണ്ട് ..ഇതെല്ലം എന്നെ സംബന്ധിച്ചിടത്തോളം അഹങ്കരിക്കാനുള്ള വകയായിരുന്നു
അയാളെ കുറിച്ച് പറയാൻ കിട്ടുന്ന അവസരങ്ങളിലെല്ലാം ഞാൻ അതുത്സാഹത്തോടെ വാചാലയായി ..മനുവേട്ടൻ ആ വാക്ക് പറയുമ്പോൾ ഞാൻ രോമാഞ്ചപുളകിതയാകാറുണ്ട് അത്രക്കും അഭിമാനവും സ്നേഹവുമായിരുന്നു എനിക്കയാളോട് ..
മനുവേട്ടനോ ….
മനോജിനെ ഞാൻ മനുവേട്ടൻ എന്ന വിളിച്ചിരുന്നത് ….
ഹമ്
ഞാൻ ഗർഭം ധരിക്കാൻ കഴിയാത്തവൾ ആണെന്ന് മനോജിന്റെ ‘അമ്മ ആദ്യം കണ്ടെത്തി …അന്ന് മുതൽ കാണിച്ചിരുന്ന സ്നേഹത്തിന് അല്പം കുറവ് പോലെ എനിക്ക് അനുഭവപെട്ടു ..എന്റെ വെറും തോന്നലായി മാത്രം ഞാൻ അതിനെ കണ്ടു ..മനസ്സിന് അത്യധികം വിഷമം ഉണ്ടയെങ്കിലും ഞാനതു പുറമെ കാണിച്ചില്ല