ആ ഒരു വാക്ക് ഞാൻ ഏറെ ആഗ്രഹിച്ചിരുന്നു .ഇത് നേരെ മറിച്ചായിരുന്നെങ്കിൽ ഞാൻ എന്റെ ജീവൻ തന്നെ
അവർക്കായി നൽകുമായിരുന്നു .നീയും എന്നെ പറ്റിച്ചു , നിന്റെ ശരീരത്തിൽ നിന്നാണ് എന്നറിഞ്ഞിരുന്നെങ്കിൽ ഞാൻ സമ്മതിക്കിലായിരുന്നു ..
അതെനിക്കറിയാമായിരുന്നു അതുകൊണ്ടാണ് ഞാൻ ഡോണർ മറ്റൊരാളാണ് എന്ന് പറഞ്ഞത്
വേണ്ടായിരുന്നു
അത് കൊണ്ടെന്താ ഇതിപ്പോ മറ്റാരുടെയും അല്ലല്ലോ നമ്മൾ ഒന്നാണ് ഒരേമനസ്സുള്ളവർ ഇപ്പൊ ഒരേമെയ്യും
ഈശ്വരൻ ആർക്കും എപ്പോഴും സങ്കടം മാത്രം നൽകില്ലെന്ന് ഞാൻ വിശ്വസിച്ചിരുന്നു , പക്ഷെ എന്റെ ജീവിതത്തിൽ സന്തോഷം ഇനിയും വരുമെന്ന് അന്ന് ഞാൻ ചിന്തിച്ചിരുന്നില്ല . എന്റെ ധാരണകൾ തെറ്റാണെന്നു കാലം തെളിയിച്ചു . ഒരുപാടു കഷ്ടതകൾ അനുഭവിച്ചു അതെല്ലാം ഈ സന്തോഷത്തിനാണെന്നു എനിക്കന്ന്
അറിയില്ലായിരുന്നു .
കഷ്ടതയുടെ കാലം കഴിഞ്ഞു മുത്തേ . ജീവിക്കുന്ന കാലമത്രയും നമ്മൾ സന്തോഷത്തോടെ ജീവിക്കും . അല്ലെങ്കിലും ഈ നാട്ടിൽ ഭാഷയും വേഷവും സംസ്കാരവും വ്യതാസമുള്ളവർക്കിടയിൽ എന്ത് ദുഖമാണ് നമ്മളെ തേടിവരാനുള്ളത് . അതെല്ലാം അവിടെ ഉപേക്ഷിച്ചല്ലേ നമ്മൾ ഇങ്ങോട്ടു വന്നത്
ശരിയാണ് അതൊക്കെ ഒരു സ്വപ്നം ആയിരുന്നു .മക്കൾക്ക് ഭർത്താവിന് കുടുംബത്തിന് ആർക്കും നാണക്കേടുണ്ടാക്കാതെ ആർക്കുമറിയാത്ത നമ്മളെ ആരുമറിയാത്ത ലോകത്തിന്റെ ഈ കോണിൽ ജീവിക്കുമ്പോൾ കഴിഞ്ഞതൊക്കെ വെറും സ്വപ്നം മാത്രം .
അതെ സ്വപനം മാത്രമല്ല കണ്ടസ്വപ്നങ്ങൾ എല്ലാം യാഥാർഥ്യമാക്കണ്ടേ
എന്താ സ്വപ്നം