ജീവിതം ഇങ്ങനെയും [white forest]

Posted by

മക്കളെയും ഭർത്താവിനെയും കാണാൻ തോന്നാറുണ്ടോ ഇപ്പോൾ

ഇല്ല , ഏതു മക്കൾ ഏതു ഭർത്താവ് എന്റെ എല്ലാം നീയാണ് . കാമം തീർക്കാൻ വയസ്സൻ കാലത്തു കാമുകന്റെ കൂടെ ഇറങ്ങിപോന്നവളല്ല ഞാൻ .ഒരായുസ്സ് മുഴുവൻ കുടുംബത്തിന് വേണ്ടി പട്ടിയെപ്പോലെ പണിചെയ്തു

ഒടുക്കം കറിവേപ്പില പോലെ വലിച്ചെറിഞ്ഞപ്പോൾ സഹികെട്ടു ഇറങ്ങിയവളാണ് , എനിക്ക് കുടുംബവും ഇല്ല ആരും ഇല്ല , ഇനിയുള്ള ജീവിതം നിനക്ക് മടുക്കുംവരെ നിന്റെകൂടെ ജീവിക്കാൻ കൊതിക്കുന്ന നിന്റെ പെണ്ണാണ് ഞാൻ . അല്ലെങ്കിലും ഞാൻ നീതന്നെ അല്ലെ

അതെന്താ

നിന്റെ ശരീരത്തിന്റെ ഒരു ഭാഗം എന്നിലല്ലേ

ഓ അങ്ങനെ

ഹമ് …ഉറ്റവര് പോലും ചെയ്യാൻ മടിക്കുന്ന കാര്യമല്ലേ നീ എനിക്കായി ചെയ്തത്

സ്നേഹം ഉണ്ടെന്നു പറയുന്നതിലല്ല അത് കാണിക്കുന്നിടത്താണ് മുത്തേ

അറിയാം …ഞാനത് അറിഞ്ഞു നീയെനിക്കു അതറിയിച്ചു . എന്റെ ഭർത്താവ് ഒരിക്കൽ പോലും പറയുകയോ

ചെയ്യുകയോ ഇല്ലാത്ത കാര്യം .അന്ന് ഡോക്ടറെ കണ്ടു കഴിഞ്ഞു എന്നെയും മനോജിനെയും ഡോക്ടർ കാബിനിലേക്കു വിളിച്ചു . എല്ലാ കാര്യവും തുറന്നു പറഞ്ഞു . എന്റെ രണ്ടു കിഡ്‌നിയും പോയി , മാറ്റിവച്ചാൽ

ഇനിയും ജീവിക്കാനുള്ള സാധ്യതകൾ ഏറെയാണ് , സാമ്പത്തികമായി ഏറെ ചിലവുണ്ട് അതിലുമുപരി

അനിയോജ്യമായ ഒരാളുടെ കിഡ്നി ലഭിക്കാനാണ് പ്രയാസം .മനോജിന്റെ കിഡ്നി എനിക്ക് ചേരുമോ എന്ന്

പോലും അയാൾ ഡോക്ടറോട് ചോദിച്ചില്ല എന്റെ മക്കൾ ഇതറിഞ്ഞു അവരും ചോദിച്ചില്ല . അധികകാലം ജീവിച്ചിരിക്കാൻ സാധ്യതയില്ലാത്ത ഒരാൾക്ക് വേണ്ടി എന്തിനു തങ്ങളുടെ ജീവിതം വെറുതെ നഷ്ടപെടുത്തണം

അവർ ചിന്തിച്ചത് ആ വഴിക്കാണ് . അവർ സമ്മതിച്ചാലും ഞാൻ സമ്മതിക്കുമായിരുന്നില്ല എന്നാലും അവരുടെ

Leave a Reply

Your email address will not be published. Required fields are marked *