സാമ്പത്തികമായി വളരെ അതികം കഷ്ടത അനുഭവിച്ചു . വീട്ടുചിലവും ലോണും മരുന്നും ഇഞ്ചക്ഷനും പരിശോധനയും എല്ലാം കൂടി എടുത്താൽ പൊങ്ങാത്ത ഭാരം മനോജിനുണ്ട് ഒന്നു അറിയിക്കാതെ ഞാൻ
കൊണ്ടുനടന്നിരുന്നു അന്നൊന്നും അതിനെ കുറിച്ച് മനോജ് അറിഞ്ഞിരുന്നില്ല അറിയിച്ചിരുന്നില്ല ഇപ്പോഴാണ് അതിന്റെ വിഷമം അയാൾ മനസ്സിലാക്കിയത് .ആരോടോ ഫോണിൽ പറയുന്നത് ഞാൻ കേൾക്കാൻ ഇടയായി
“ചാവുന്നുമില്ല ശവം “.. എനിക്ക് മനസ്സിലായി എന്നെ കുറിച്ചാണെന്ന് പരിശോധനക്ക് പോയി വന്ന അന്നാണ് ഇതുണ്ടായത് ,എന്നെ കേൾപ്പിക്കാൻ വേണ്ടിയാണോ അല്ലയോ എന്നെനിക്കറിയില്ല എന്തായാലും അതോടെ ഞാൻ പൂർണമായും തകർന്നു …അയാളോട് ഉണ്ടായിരുന്ന അല്പം സ്നേഹം കൂടി എന്നിൽ നിന്നും പോയിക്കഴിഞ്ഞിരുന്നു .
അതൊക്കെ പോട്ടെ ഇനിഅതൊക്കെ ഓർത്തിട്ടും പറഞ്ഞിട്ടും എന്താ
ഇല്ല ഞാനൊന്നും ഓർക്കുന്നില്ല
ഹമ് …നമ്മളെങ്ങനെയാ അടുത്തതെന്നു ഓർക്കുന്നുണ്ടോ
പോടാ കള്ള തെമ്മാടി
അതും കൂടി കേട്ടപ്പോ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതാ . ആർക്കും ശല്യമാകാതെ മരിക്കാം എന്ന് തീരുമാനപ്പെടുത്തപ്പോള നിന്റെ കാൾ വന്നത് , സത്യത്തിൽ നിന്നെ തെറി പറഞ്ഞ ഞാൻ കാൾ എടുത്തത്
എന്ത് തെറി