വിനി 01 [Hari]

Posted by

വിനി 01

Vini Part 01 bY Hari

 

അമ്പലത്തിന്റെ  ആൽച്ചുവട്ടിൽ  സന്ധ്യക്ക്‌  ദീപാരാധന കണ്ടു തൊഴാൻ  കാത്തിരിക്കുവാരുന്നു ഞാൻ .

കത്തിത്തീർന്ന കർപ്പൂരത്തിന്റെയും എരിഞ്ഞടങ്ങുന്ന സാംബ്രാണിയുടെയും ഗന്ധം അവിടെ ഒരു ഭക്തി മായം ആക്കി.

കർക്കിടകത്തിന്റെ തുടക്കമായതുകൊണ്ടു നല്ല മഴ ഉണ്ട് ഇടയ്ക്കിടയ്ക്ക് .

സമയം ഒരു 6 മണി ആയികാണുള്ളൂ , നല്ല ഇരുട്ടു വീണിരിക്കുന്നു.

സ്ഥലത്തെ പ്രധാന വൃദ്ധഗംങ്ങൾ ഒക്കെ അമ്പലത്തിൽ എത്തിയിട്ടുണ്ട് . ഭാസ്കരൻ പിള്ള മൂപ്പനാർ അവിടെ ഇരുന്നു കൃഷ്ണപിള്ളയോട് ചോദിക്കുന്നു .

“ഇന്ന് ആരുടെ വകയാടോ അമ്പലത്തിൽ ചുറ്റു വിളക്ക് .”

കൃഷ്ണപിള്ള : അത് നമ്മുടെ മംഗലത്തെ വർമയുടെ മക്കൾ വന്നിട്ടുണ്ട്, അവര് നടത്തുന്നതാ .

മൂപ്പനാർ : വർമയുടെ മകൻ ദിലീപ് വർമ്മ ബാംഗളൂരിൽ നിന്നും ഇങ്ങട്ടു സ്ഥലം മാറി എന്ന് കേട്ടാരുന്നു .

ഇപ്പോൾ ആ കൊച്ചൻ കൊച്ചിയിൽ ആണ് . ഏതോ അമേരിക്കൻ കമ്പനിയിൽ വലിയ ഉദ്യോഗം ആണ് .

വൃദ്ധരുടെ സൊറ കേട്ടിരുന്ന ഞാൻ അമ്പലത്തിൽ ദീപാരാധനക്കു നടയടക്കാൻ മണി അടിച്ചപ്പോൾ ആൽച്ചുവട്ടിൽ നിന്നും എഴുനേറ്റു അമ്പലത്തിനു അകത്തു കേറി .

ദീപാരാധനയ്ക്കു മുന്നേ ചുറ്റു  വിളക്ക് കത്തിക്കാൻ മംഗലത്തെ എല്ലാരും ഉണ്ട് എന്ന് എനിക്ക് തോന്നി.

മംഗലത്തെ ശാരദാമ്മ ആനക്കൊട്ടിലിൽ ഇരുന്നു , ആരോടോ പറയുന്നു ,

ഭഗവാനെ മഴ പൊടിയാതിരുന്നാൽ മതി.

നട തുറക്കാൻ സമയം ആയപ്പോഴേക്കും എല്ലാരും രണ്ടു വശങ്ങളിൽ ആയി നിന്നു , വീണ്ടും ആ പരിസരം ഭക്തി  സാന്ദ്രമാക്കി നട തുറന്നു , ശ്രീകോവിലിനുള്ളിൽ നിന്നും മണി മുഴക്കങ്ങൾ , എല്ലാരും ഭക്തിയിൽ  മുഴുകി .

തിരുമേനിയിൽ നിന്നും പ്രസാദം വാങ്ങി , പോകാൻ ഒരുങ്ങിയപ്പോൾ ,

മംഗലത്തെ വർമ്മ  എന്നെ വിളിച്ചു

ഹരി , ഒന്ന് നില്ക്കു അവിടെ ,

Leave a Reply

Your email address will not be published.