ഞാൻ, അബി, അലക്സ്, പ്രിയ, റോസ്, ഷെറിൻ എന്നിവരായിരുന്നു ഇന്നോവയിൽ സ്പോട്ട് ബുക്ക് ചെയ്തിരുന്നത്. ഇപ്പൊ നമ്മടെ പഞ്ചാബി പെൺകൊടിയും.
ഏകദേശം അഞ്ഞൂറ് കിലോമീറ്ററുണ്ട് പോവാൻ.
അതിന്റെ ആദ്യ ഗഡുവായ അമരാവതി വരെ ഞാനും, സുൽത്താൻപൂർ വരെ അബിയും ബാക്കി അലെക്സും വണ്ടി ഓടിക്കാം എന്നായിരുന്നു കരാർ.
നാഗ്പൂരിൽ എത്തിയതിനു ശേഷം എനിക്ക് കിട്ടിയ മറ്റൊരു ദുശീലമായിരുന്നു മുറുക്കൽ.
കോളേജിന്റെ കുറച്ചു ദൂരം പോയാൽ ഒരു മലയാളി സ്റ്റോർ ഉണ്ട്. (എല്ലാ വല്യ നഗരങ്ങളിലും കാണും ഇത് പോലൊരെണ്ണം). അവിടെ നല്ല തളിർ വെറ്റിലയും ചുണ്ണാമ്പും പാക്കും കിട്ടും. തലേന്നേ ഞാനൊരു കേട്ട് വെറ്റില ഒപ്പിച്ചിരുന്നു.
നമ്മൾ മലയാളികൾക്ക് വണ്ടി ഓടിക്കുമ്പോഴും വടം വലിക്കുമ്പോഴും യാത്രചെയ്യുമ്പോഴൊക്കെ സുഖമുള്ള വസ്ത്രം കൈലി(ലുങ്കി) ആണല്ലോ.
ഒരു കറുത്ത കൈലിയും പഴയ ഒരു ടി ഷർട്ടും ആണെന്റെ വേഷം. നീട്ടിയ മുടി. കുറ്റി താടി.
വണ്ടികൾ പുറപ്പെട്ടു, ഒരഞ്ചു മിനറ്റ് കഴിഞ്ഞപ്പോ ഏതോ ബൈക്കിൽ നിന്നും വിളി വന്നു. ആർക്കോ ചായ കുടിക്കണം.
ആവാല്ലോ.
നാഗ്പൂരിൽ മെട്രോ പണി നടന്നോണ്ടിരിക്കുവ്വായിരുന്നു. അതോണ്ട് അതിരാവിലെ ചായക്കടകളൊക്കെ തുറക്കും. നഗരത്തിന്റെ പ്രാന്തപ്രദേശത്തു ഒരു കടയിൽ ഞങ്ങൾ വണ്ടിയൊതുക്കി.
ഞാനൊരു കട്ടനും മോന്തിയിട്ട് കാറിന്റെ സൈഡിൽ പോയി വെറ്റില കെട്ടഴിച്ചു. മുറുക്കൽ പരുപാടി തുടങ്ങി.
പാലുംവെള്ളവും ഫ്‌ളാസ്‌കിലാക്കി അതും കുടിച്ചോണ്ട് വന്ന ഹർജോത് കണ്ടത് ഞാനിരുന്നു എന്തോ വായ നിറച്ചു ചവക്കുന്നു.
അവൾക്കും വേണം പോലും.
പ്യാവം.
വല്ല റസ്കും ആണെന്ന് കരുതിക്കാണും.
കഷ്ടം തോന്നി ഞാനൊരു പീസ് പാക്കെടുത്തു കൊടുത്തു.
അവളത് വല്യകാര്യത്തിലെടുത്ത വായിലിട്ടു. ഒന്ന് ചവച്ചിട്ട് തുപ്പിക്കളഞ്ഞു. എന്തോ കലപിലാണ് പറഞ്ഞു ഷെറിൻ നിൽക്കുന്നടുത്തേക്ക് ഓടി.
പൂറി മോൾ.