മഞ്ഞുരുകും കാലം 8 [വിശ്വാമിത്രൻ]

Posted by

നേരത്തെ തന്നെ വിളിച്ചു ചോദിച്ചിരുന്നു. ആണുങ്ങളെല്ലാം ഡോർമിറ്ററിയിലും പെണ്ണുങ്ങൾക്കായി രണ്ടു മുറിയും. ഇതായിരുന്നു പ്ലാൻ.
അവിടെത്തിയപ്പോ റിസപ്ഷനിൽ ഇരിക്കുന്ന അവരാത്തി പറയുവാ, ഡോർമിറ്ററി ഫുൾ ആണെന്ന്. ഞങ്ങൾ തലേന്നേ വിളിച്ചു ബുക്ക് ചെയ്തതല്ലാർന്നോ എന്ന് ചോദിച്ചപ്പോ, പെട്ടെന്ന് ഒരു ഗ്രൂപ് വന്നു പോലും.
എവടന്ന്.
പൊറത്തെ പാർക്കിങ്ങിൽ ഞങ്ങൾ വന്ന വണ്ടികളല്ലാതെ ഒരു ലൂണായും ഒരു ബിഎസ്എയുടെ ജാമ്പവാൻ അമ്മാവൻ സൈക്കിളും മാത്രം.
ആവശ്യം നമ്മടേതായിപ്പോയില്ലേ, കൂടാതെ കൂട്ടത്തിൽ അഞ്ചെണ്ണം പെണ്ണുങ്ങൾ. പറഞ്ഞു തർക്കിക്കാനൊന്നും നിന്നില്ല. മൂന്ന് റൂം അധികം എടുക്കേണ്ടി വന്നു. ഒരെണ്ണത്തിൽ മൂന്ന് പേര് വെച്ച്. അപ്പൊ അവസാനം വരുന്ന റൂമിൽ രണ്ടുപേരെ ഉണ്ടാവു. ആ ബമ്പർ എനിക്കും അബിക്കും അടിച്ചു.
ഇതിനിടക്ക് ജിജിനും സുഭദ്രക്കും ഒരൊറ്റ മുറി കിട്ടിയാൽ കൊള്ളാമെന്ന്. അടിപൊളി. ഞങ്ങൾ സമ്മതിച്ചാലും ഹോട്ടലുകാർ സമ്മതിക്കില്ല. അതൊരാശ്വാസം. അല്ലേൽ വല്ല റെയ്‌ഡും വരുമ്പോൾ പിറ്റേന്നേത്ത മലയാളം ചാനലുകളി കണ്ടേനെ, “മഹാരാഷ്ട്രയിലെ പ്രമുഖ കോളേജിലെ മലയാളി വിദ്യാർത്ഥിനികളെ വ്യഭിചാരത്തിന് പോലീസ് പിടിച്ചു” എന്ന്.
ഞങ്ങളെത്തിയപ്പോഴേക്കും ഉച്ച ആയിരുന്നു. കുളിച്ചു മുണ്ടുമാറ്റി നിക്കറാക്കി വീണ്ടും ഇറങ്ങി. ഇത്തവണ ബൈക്കിലായി ഞാൻ. കൂടെ ആദിലും. അവൻ ഒട്ടിച്ചോളും. ഇന്നെന്തായാലും ഗുഹകൾ കാണാൻ ഇല്ല. അതോണ്ട് ആദ്യം വയറിന്റെ വിളി ശമിപ്പിക്കണം.
കാണാൻ കൊള്ളാവുന്ന റെസ്ട്രൊന്റിൽ വണ്ടി നിർത്തി.
എന്തൊക്കെയോ അവർ ഓർഡർ ചെയ്തു, കൂട്ടത്തിൽ ഒരു കുപ്പി പെപ്സിയും ചേർത്ത് എനിക്കും പറയാൻ പറഞ്ഞു.
നാഗ്പൂരിൽ എത്തിയതിനു ശേഷമുള്ള അടുത്ത ദുശീലമാണ് ശീതീകരിച്ച കാർബൻ ഡൈാക്സൈഡ് അടങ്ങുന്ന മധുരപാനീയങ്ങൾ. പെപ്സി, കൊക്ക കോള അങ്ങനങ്ങനെ.
വന്നപ്പോ ഓഞ്ഞ ബിരിയാണി. പേരിനു ചിക്കൻ (ആണെന്ന് തോനുന്നു). മലയാളത്തിലുള്ള തെറി മുഴുവൻ മനസ്സിൽ ആവാഹിച്ചു ഫുള്ളും ഞാനിരുന്നു തട്ടി.
അടുത്തിരുന്ന ഹർജോത് എന്റെ പെപ്സിയിൽ കണ്ണുവെക്കുന്നത് ഞാൻ കണ്ടു. നീണ്ടുവരുന്ന അവളുടെ കൈയ്യ് അവയുടെ ലക്‌ഷ്യം കാണുന്നതിന് മുൻപേ പെപ്സിയുടെ കഴുത്തുപൊട്ടിച്ചു ഞാനതെൻറെ ചുണ്ടുകളോടടുപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *