ഞങ്ങൾ സന്തുഷ്ടരാണ് [ നീതു ]
NJANGAL SANTHUSHTARANU AUTHOR : NEETHU
ഈ കഥയിൽ അല്പം പോലും കമ്പി ഇല്ല ,ഒരു കഥ എന്ന നിലയിൽ മാത്രം വായിക്കുക അന്യം നിന്നുപോകുന്ന ഗ്രാമീണ നന്മ നാഗരികതയിലേക്കു ചേക്കാറാനുള്ള മനുഷ്യന്റെ വ്യഗ്രത ഇതെല്ലം കാണുമ്പോൾ ഇങ്ങനെ ഒരു കഥ എഴുതണമെന്നു തോന്നി .ഇതിലെ ഇതിവൃത്തവും ജീവിത രീതിയും എന്റെ ഭാവന മാത്രമാണ് .ആരെയും വേദനിപ്പിക്കാനോ മനഃപൂർവം ആക്ഷേപിക്കാനോ ഞാൻ ഉദ്ദേശിച്ചിട്ടില്ല .ആർകെങ്കിലും വേദനിച്ചെങ്കിൽ സദയം ക്ഷമിക്കുക …
എന്റെ കല്യാണത്തിനല്ലേ അഖിൽ നിന്നെ കാണുന്നത്
ഹമ് അതെ
എത്രകാലായി ഇന്നലെ കഴിഞ്ഞ പോലെയുണ്ട്
അതെ ചേച്ചി ഞാൻ എപ്പോഴും ഓർക്കും എത്ര പെട്ടെന്ന സമയം പോകുന്നത്
നേരാ ….ചിന്നു 3 ലായി ..അവൾക്ക് 9 വയസ്സായെന്ന് എനിക്ക് ചിന്തിക്കാൻ കൂടി വയ്യ ..
ചിന്നൂന്റെ പല്ലില്ലാത്ത മോണകാട്ടിയുള ചിരി ഇന്നലെ കണ്ടപോലെ ഉണ്ട്
അഖിലിന് മാറ്റം വല്ലതും ഉണ്ടോ
എവിടെന്നു അവരൊക്കെ വല്യ പട്ടണക്കാരല്ലേ ആരോടും മിണ്ടാൻ പാടില്ലല്ലോ സ്റ്റാറ്റസ് പോകുലേ
അവിടെയും സ്ഥിതി അതുതന്നെ
എനിക്കാണെങ്കിൽ ചേച്ചി ആരോടെങ്കിലും സംസാരിച്ചില്ലെങ്കിൽ പ്രാന്ത് പിടിക്കുന്നപോലെ തോന്നും അഖിലേട്ടൻ ഒന്നിനും സമ്മതിക്കില്ല ..എന്നാലും അത്യാവശ്യം അയല്പക്കബന്ധമൊക്കെ ഉണ്ട്
ഞാൻ പിന്നെ കിരണേട്ടൻ പറയുന്നത് മൈൻഡ് ചെയ്യാറില്ല …അതുംപറഞ്ഞു വഴക്കിന് വന്നേക്കരുതെന്നു പറഞ്ഞിട്ടുണ്ട് ….എന്തേലും പറഞ്ഞു വഴക്കായാൽ ബെഡ്‌റൂമിൽ ഞാൻ അടുപ്പിക്കില്ല …അതോണ്ട് വിട്ടുവീഴ്ച ചെയുന്നതാ …നമ്മുടെ ആയുധം ബെഡ്‌റൂം ആയത് കൊണ്ട് രക്ഷപെട്ടു
മീരേച്ചി ഇവിടെ അതും നടപ്പില്ല ..ഞാനൊന്നു നോക്കിയതാ നടന്നില്ല
അതെന്തേ
നല്ല റൊമാന്റിക്കായി വന്നതാ .എന്തോ പറഞ്ഞു ഉടക്കി …പിന്നെ വന്നപ്പോ ഞാൻ കൊടുത്തില്ല ..കുറച്ചു നേരം പിറകെ നടന്നു ഞാൻ സമ്മതിക്കുന്നില്ല എന്ന് കണ്ടപ്പോ മാറികിടന്നു ..എന്റെ ചേച്ചി ഞാനാകെ ശശി ആയെന്നെ …
എന്നിട്ടോ
മൂന്നാല് ദിവസമായിട്ടും അനക്കമൊന്നും ഇല്ലാതെ വന്നപ്പോ ഞാനങ്ങോട്ടു ചെന്നു ..
ഹ ഹ ഹ …അതുനന്നായി നിനക്കിത്ര കൺട്രോൾ ഇല്ലേ രേണു
കൊറേ ദിവസമായിരുന്നു എന്തേലും നടന്നിട്ട് …എത്രയെന്നും വച്ച പിടിച്ചു നിക്കുന്നെ …അതിപ്പിനെ ഞാൻ ആ പണിക്കു പോയിട്ടില്ല …
നിന്നോട് വല്ലതും പറഞ്ഞിരിക്കുമ്പോളാ എനിക്കൊരാശ്വാസം
സത്യം ചേച്ചി …എനിക്കുമതെ ..നാടും നാട്ടുകാരും ഒക്കെ മനസ്സിൽ തെളിഞ്ഞു വരും ..എന്ത് രസായിരുന്നല്ലേ സ്‌കൂളിൽ പോക്കും കളിച്ചു നടന്നതും പുഴേലെ കുളിയും …അമ്പലവും കല്യാണങ്ങളും വിരുന്നു പോക്കും. മിൻഡിം പറഞ്ഞും ഇരിക്കാൻ ആരെങ്കിലും ഒക്കെ ഉണ്ടാവുല്ലോ …ഇതിപ്പോ എന്താ ജീവിതം നാലുചുമരും ഒരു ടി വി യും …വൈകുന്നേരം മോൾ വരുമ്പോള അല്പം സമാധാനം ..അഖിലേട്ടൻ വരുമ്പോ 10 മണി കഴിയും ശരിക്കും ഇതൊരു തടവറയാണ് …സ്വാതന്ത്രം അല്പം പോലുമില്ലാത്ത തടവറ …