ഞങ്ങൾ സന്തുഷ്ടരാണ് (NEETHU)

Posted by

അഖിലേട്ടൻ ആള് സ്നേഹമുള്ളവനാണ് പക്ഷെ സമൂഹത്തിൽ ഭയങ്കര സ്റ്റാറ്റസ് നോക്കുന്ന കൂട്ടത്തിലാണ് .ഞങ്ങൾ താമസിക്കുന്ന വീട് ഒരു ഹൗസിങ് കോളനി ആണ് വലിയവർ മാത്രം താമസിക്കുന്ന കോളനി .ഇവിടെയുള്ളവർ പരസ്പരം സംസാരിക്കുന്നതും അടുപ്പം കൂടുന്നതും വളരെ വിരളമാണ് .എന്തെങ്കിലും പാർട്ടി ഉണ്ടെങ്കിലോ മറ്റെന്തെങ്കിലും വിശേഷം ഉണ്ടെങ്കിൽ മാത്രമേ പരസ്പരം കാണാറുള്ളു .എല്ലാവരും അടച്ചിട്ട വീടുകളിൽ മാത്രം ഒതുങ്ങിക്കൂടി അനന്യന്റെ സ്വകാര്യതയിലേക്കു കടന്നുചെല്ലുന്നത് ശരിയല്ലത്രേ .അഖിലേട്ടന്റെ കർശന നിർദേശങ്ങൾ ആയിരുന്നു മറ്റുള്ളവരെ ബുദ്ധിമുട്ടിക്കരുത് അവരൊക്കെ ഭയങ്കര സ്റ്റാറ്റസ് ഉള്ളവരാണ് നിന്റെ പട്ടികാട്ട് രീതിയൊന്നും ഇവിടെ എടുക്കരുത് ..അതുകൊണ്ടു തന്നെ ആരുമായും ഞാൻ വലിയ അടുപ്പത്തിനൊന്നും പോകാറില്ല ..ഞാൻ കാരണം ആരുടെയും സ്റ്റാറ്റസ് പോകണ്ട .ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട് ആളുകൾ പരസ്പരം സംസാരിച്ചാൽ അടുത്തിടപഴകിയാൽ എങ്ങനെയാണ് കുറച്ചിൽ ഉണ്ടാവുന്നത് .മാന്യമായി പരസ്പരം സംസാരിക്കുന്നത് നല്ലതാണെന്നാണ് എന്റെ വിശ്വാസം ..അടുത്തുള്ള വീടുകളിൽ ആരൊക്കെയാണ് താമസമെന്ന് കുറെ കാലത്തേക്ക് എനിക്കറിയില്ലായിരുന്നു ..വല്ലാത്ത വീർപ്പുമുട്ടൽ ഞാൻ അന്നൊക്കെ അനുഭവിച്ചു
കാലം പോകെ ഞാൻ പതിയെ അയൽക്കാരെ പരിചയപെട്ടു എല്ലവരും വലിയ ജോലിക്കാർ ബിസിനസ് ചെയ്യുന്നവർ .പക്ഷെ പെണ്ണെന്നും പെണ്ണുതന്നെ .തുടങ്ങാനുള്ള ബുദ്ധിമുട്ടു മാത്രമാണ് ഉണ്ടായത് .അവരും കരുതിയിരുന്നത് ഞാൻ ആരോടും സംസാരിക്കാൻ ഇഷ്ടപെടുന്ന കൂട്ടത്തിലല്ല എന്നായിരുന്നു .അടുത്ത വീട്ടിൽ ഉണ്ടായിരുന്നത് ഡോക്ടറും ഭാര്യയുമാണ് അവർക്കും ജോലി ഉണ്ട് പലപ്പോഴും കാണാറില്ല .കണ്ടാൽത്തന്നെ ചിരിക്കും അത്രമാത്രം പിന്നെപ്പിന്നെ ഞങ്ങൾ സംസാരിച്ചു തുടങ്ങി .അവരൊരു സർക്കാർ ജീവനക്കാരിയാണ് അതിന്റെ ജാഡയൊന്നും ഞാൻ അവരിൽ കണ്ടില്ല സൂസൻ ജോസഫ് എന്നാണ് അവരുടെ പേര് .ഒരിക്കൽ അവർ എന്നെ വീട്ടിലേക്കു ക്ഷണിച്ചു .ആദ്യം ഞാൻ മടിച്ചെങ്കിലും പിന്നീട് പോകാൻ തന്നെ തീരുമാനിച്ചു അവരുമായി ഞാൻ കൂടുതൽ അടുത്ത് ഇടപഴകി …

ഹസ്ബൻഡ് ബാങ്കിൽ ആണല്ലേ

അതെ

പുള്ളിക്കാരൻ ആരോടും സംസാരിക്കില്ലേ

അങ്ങനൊന്നുമില്ല

നമുക്കിവിടെ റെസിഡൻസ് അസോസിയേഷൻ ഒക്കെ ഉണ്ട് പുള്ളി അതിലൊന്നും പങ്കെടുക്കാറില്ല താൻ ഫ്രീ ആണെങ്കിൽ ഒന്ന് ആക്റ്റീവ് ആക്

എനിക്കിഷ്ടമാണ് പക്ഷെ അഖിലേട്ടൻ സമ്മതിക്കില്ല

താൻ പറഞ്ഞു നോക്ക് …ഒന്നുമില്ലെങ്കിലും ഇവിടുള്ളവരെ പരിചയപെടാലോ

എനിക്കിഷ്ടമാ ചേച്ചി …സോറി അങ്ങനെ വിളിക്കാമോ

അതെന്താ അങ്ങനെ ചോദിച്ചത്

അല്ല എനിക്കറിയില്ല ഇവിടുത്തെ രീതികൾ

ഞങ്ങളും മനുഷ്യൻമാര് തന്നെയാ

ചേച്ചി ക്ഷമിക്കണം ഞാൻ ജനിച്ചതും വളർന്നതും നാട്ടിൻപുറത്താണ്

Leave a Reply

Your email address will not be published. Required fields are marked *