പക്ഷെ അവൾ സ്വപ്നം കണ്ട പോലുള്ള ഒരു ഭർത്താവാകാൻ ഒരിക്കലും അയാൾക്ക് കഴിഞ്ഞിരുന്നില്ല. അവൾ കോളേജിൽ പഠിപ്പിക്കാൻ പോകുന്നതിനോട് വീട്ടുകാർക്ക് വലിയ താല്പര്യം ഒന്നും ഉണ്ടായിരുന്നില്ല. അവളുടെ ഇഷ്ടം കൊണ്ട് മാത്രമായിരുന്നു അവൾ ആ ജോലി ചെയ്തിരുന്നത്. ദീപയുടെ മനസ്സിൽ ജഗനുമായുള്ള സ്വപ്‌നങ്ങൾ നിറഞ്ഞു. അവസാനം പിറ്റേ ദിവസമായിട്ട് അവനെ കാണാൻ അവളുടെ മനസ്സ് തുടിച്ചു. അവൾ ഉറക്കം വരാതെ തിരിഞ്ഞും മറഞ്ഞും കിടന്നു.