” അവൾ ആത്മഗതം നടത്തി. ” ഇതൊക്കെ ആരെങ്കിലും അറിഞ്ഞാൽ എനിക്ക് ജോലി നഷ്ടപ്പെടും, വിവാഹ ജീവിതം നഷ്ടപ്പെടും. വേറെ ഒരു കോളേജിലും എനിക്ക് ജോലി കിട്ടില്ല. “. പക്ഷെ എന്തൊക്കെയോ കാരണങ്ങളാൽ ഇതൊന്നും അവൾക്ക് ശരിക്കും ഒരു പ്രശ്നമായിരുന്നില്ല. തന്റെ അടുത്ത് കൂർക്കം വലിച്ചുറങ്ങുന്ന ഭർത്താവിനെ അവൾ അവജ്ഞതയോടെ നോക്കി. തന്റെ ഹൃദയം എവിടെയാണെന്ന് അവൾക്ക് മനസ്സിലായി. ജഗനോട് അവൾക്ക് ഒരു പ്രത്യേക താല്പര്യം തോന്നി തുടങ്ങുകയായിരുന്നു. അവനോടുള്ള പ്രേമം മറ്റെന്തിനേക്കാളും വലുതാണെന്ന് അവളുടെ തലച്ചോറ് അവളോട് മന്ത്രിച്ചു കൊണ്ടിരുന്നു. ദീപ ടീച്ചർ ശരിക്കും ഒരു സമ്പന്ന കുടുംബത്തിലെ അംഗമായിരുന്നു. ജീവിക്കാൻ വേണ്ടി ജോലിക്ക് പോകേണ്ട ഗതി കേടൊന്നും അവൾക്ക് ഉണ്ടായിരുന്നില്ല. പാരമ്പര്യമായി തന്നെ അവൾക്ക് സ്വത്ത് ഉണ്ടായിരുന്നു. അവളുടെ കല്യാണം അച്ഛന്റെ ബന്ധു കൂടിയായ ബിസിനസ് പാർട്ണറുടെ മകനുമായിട്ടായിരുന്നു നടന്നത്.