സെലിൻ ഞങ്ങളെ വിട്ടു പോയിട്ട് മൂന്നു നാലു ദിവസം പിന്നിട്ടു. ഇത്രയും ദിവസം ആയിട്ടും ആരുടെയും മനസിലെ കനൽ കെട്ടടങ്ങിയിട്ട് ഉണ്ടായിരുന്നില്ല. അവൾ പോയതിൽ പിന്നെ ഷേർളി ചേച്ചി മുറിക്ക് പുറത്ത് ഇറങ്ങിയിട്ടില്ല. അച്ചായൻ ഒന്നിനും ഒരു താല്പര്യം ഇല്ലാത്ത മട്ടിൽ നടക്കുന്നു . ഈ ദിവസം അത്രയും ഞാനും ലെച്ചുവും അച്ചായന്റെ വീട്ടിൽ സഹായത്തിനു ആയി നിന്നു.
അച്ചായൻ ഒരു വിധം നോർമൽ ആയി എന്നു തോന്നിയ സമയത്തു ഞാൻ അച്ചായനോട് ഫാക്ടറി യെ പറ്റി സംസാരിച്ചു കുറച്ചു ദിവസം ആയില്ലേ ഫാക്ടറി തുറന്നിട്ട് ഇനിയും അടഞ്ഞു കിടന്നാൽ ശെരി ആകില്ലല്ലോ.അതും പറഞ്ഞു
ഞാൻ അച്ചായന്റെ അനുവാദത്തോടെ ഫാക്ടറി തുറന്നു.
ഒരാഴ്ച ഞാൻ ഫാക്ടറി ഒരു വിധത്തിൽ മാനേജ് ചെയ്തു. അങ്ങനെ ഇരിക്കെ ഒരു ദിവസം ഞാൻ ഫാക്ടറിയിൽ ഇരിക്കുമ്പോൾ ഒരു നാലുമണി നേരത്ത് അച്ചായന്റെ ഫോൺ കോൾ എനിക്ക് വരുന്നത് അത്യാവശ്യം ആയി അച്ചായന്റെ വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞിട്ട്.
ഞാൻ വണ്ടിയും എടുത്തു അച്ചായന്റെ വീട്ടിലേക്ക് വിട്ടു.
ഞാൻ അവിടെ ചെലുമ്പോൾ അച്ചായൻ വീടിന്റെ സൈഡിൽ നിൽക്കുന്നുണ്ടായിരുന്നു .
“എന്താ അച്ചായാ വിളിച്ചേ . “
എന്നു ചോദിച്ചു കൊണ്ട് ഞാൻ അച്ചായന്റെ അടുത്തേക്ക് ചെന്നു.
ഞാൻ അങ്ങനെ പറഞ്ഞു കൊണ്ട് അടുത്ത് ചെന്നിട്ടും അച്ചായൻ എന്നെ കണ്ട ലക്ഷണം ഇല്ല അച്ചായൻ താഴെ എന്തോ സൂക്ഷിച്ചു നോക്കി കൊണ്ട് നിൽക്കുക ആണു.
“അച്ചായാ “
ഞാൻ അടുത്ത് ചെന്ന് വിളിച്ചു.
“ആ. അജി വന്നോ. “
അച്ചായൻ തിരിഞ്ഞു നോക്കി കൊണ്ട് പറഞ്ഞു.
“ഉം “
അച്ചായൻ ആ ഭാഗത്തേക്ക് തന്നെ വീണ്ടും നോക്കി നിൽക്കാൻ തുടങ്ങി.
“എന്താ അച്ചായാ അവിടെ “