താഴ്വാരത്തിലെ പനിനീർപൂവ് 7
[ഒരു പ്രണയ കഥ]
Thazvaarathe Panineerpookkal Part 7 Author : AKH | Previous Parts
അജിയുടെ പ്രണയയാത്ര തുടരുന്നു
“അജിമോനെ നമ്മുടെ ……”
ചേച്ചിയുടെ വായിൽ നിന്ന് ബാക്കിയുള്ള വാക്കുകൾ വന്നില്ല ,ചേച്ചി അത്രയും പറഞ്ഞ് വീണ്ടും നിന്ന് കരയുന്നു ,
” ലെച്ചു നീയെങ്കിലും പറ എന്താ കാര്യം എന്ന് “
ജോളി ചേച്ചിയുടെ സൈഡിൽ ജോളി ചേച്ചിയുടെ അതെ അവസ്ഥയിൽ കണ്ണീരിനാൽ മൂടപ്പെട്ട കണ്ണുകളാൽ നിൽക്കുന്ന ലെച്ചുവിനോട് ഞാൻ ചോദിച്ചു ,
“അജിയേട്ടാ നമ്മുടെ സെലിൻ. നമ്മളെയൊക്കെ വിട്ടു പോയി ഏട്ടാ “
അവൾ വന്ന് എന്നെ കെട്ടിപ്പിടിച്ച് കൊണ്ട് പറഞ്ഞു ,
അതുകേട്ടാ ഞാൻ ഒന്നു ഞെട്ടി ,
ആ സമയം ഞാൻ അവളിൽ നിന്ന് അകന്നു ,എന്റെ കാലുകൾ നിലത്ത് ഉറക്കാതെ ആയി ഞാൻ വേഗം പിന്നോക്കം മാറി സോഫയിലേക്ക് ഇരുന്നു ,
കുറച്ചു നിമിഷങ്ങൾ വേണ്ടി വന്നു എനിക്ക് ഒന്നു നോർമ്മൽ മൈൻഡിലേക് വരാൻ ,
“എന്താ സംഭവിച്ചത് മോളെ അവൾക്ക് “
എന്റെ കൂടെ സോഫയിൽ ഇരിക്കുന്ന ലെച്ചുവിന്നോട് ഞാൻ ചോദിച്ചു ,
“ഇന്നലെ രാത്രി കാലു തെന്നി ടറസ്സിൽ നിന്ന് അവൾ താഴേക്ക് വീണു ,അപ്പോ തന്നെ ആശുപത്രിയിലെക്ക് കൊണ്ടുപോയി എങ്കിലും രക്ഷിക്കാൻ ആയില്ല ,രാവിലെ അപ്പച്ചൻ അച്ചായന്റെ വീട്ടിൽ ചെന്നപ്പോൾ അറിയാൻ കഴിഞ്ഞതാ ,അപ്പച്ചൻ ഇപ്പോ ടൗണിൽ ഉള്ള ആശുപത്രിയിലേക്ക് പോയിട്ടുണ്ട് എല്ലാവരും അവിടെ യാ “
അവൾ പറഞ്ഞു നിർത്തി ,