താഴ്വാരത്തിലെ പനിനീർപൂവ് 7 [AKH]

Posted by

” എന്നാ വാ, നമ്മുക്ക് അവിടെക്ക് പോകാം “

ഞാൻ അതും പറഞ്ഞ് സോഫയിൽ നിന്നും എഴുന്നേറ്റു ,

എന്റെ കൂടെ ബുളറ്റിൽ ലെച്ചുവും ,
കുര്യൻ ചേട്ടനും ജോളി ചേച്ചിയും അവരുടെ അക്ടീവയിലും കയറി ഞങ്ങൾ അവിടെക്ക് പുറപ്പെട്ടു ,

ഒരു വലിയ ആശുപത്രി ആയിരുന്നു അത് ,അവിടെ ചെന്നിട്ട് ജോസഫ് അപ്പച്ചനെ ഫോണിൽ വിളിച്ചു ,
അപ്പച്ചൻ പറഞ്ഞ പ്രകാരം ഞങ്ങൾ
ആശുപത്രിയുടെ ബിൽഡിംഗ് ന്റെ സൈഡിൽ കൂടി മോർച്ചറിയുടെ വാതിൽക്കലിൽ എത്തി ,അവിടെ ഒരു ബഞ്ചിൽ ഷേർലി ചേച്ചി തളർന്നു കിടക്കുന്നു ,അതിനടുത്ത് വരാന്തയിൽ താഴത്ത് അച്ചായാൻ ഇരിക്കുന്നു ,ജോസഫ് അപ്പച്ചൻ അവിടെ കുറച്ചു മാറി നിൽക്കുന്നു ,

ഞങ്ങൾ അവരുടെ അടുത്തേക്ക് ചെന്നു ,ലെച്ചുവും ജോളി ചേച്ചിയും കൂടി ഷേർളി ചേച്ചിയുടെ അടുത്തേക്ക് ചെന്നു ഞാൻ അച്ചായന്റെ അടുത്തേക്കും ,

അച്ചയാൻ മിണ്ടാതെ തല കുബിട്ട് ഇരിക്കുന്നു ,
ഞാൻ അച്ചായന്റെ അടുത്ത് ചെന്ന് കുറച്ച് നേരം ഇരുന്നു ,എനിക്ക് ഒന്നും സംസാരിക്കാൻ പറ്റിയ അവസ്ഥയിൽ അല്ലാർന്നു ,ഒന്നു രണ്ടു പ്രവിശ്യം ആ മുഖത്തേക്ക് നോക്കിയതലാതെ എനിക്ക് ഒന്നു സാമാധാനിപ്പിക്കാനുള്ള ഒരു വാക്കു പോലും കിട്ടിയില്ല ,അലെങ്കിലും ഞാൻ എന്തു പറഞ്ഞ് സമാധാനിപ്പിക്കാൻ ,അവർക്ക് ആകെ ഉണ്ടായിരുന്ന ഒരു മോൾ അല്ലെ നഷടപ്പെട്ടിരിക്കുന്നത് എന്തോക്കെ പറഞ്ഞ് സമാധാനിപ്പിക്കാൻ നോക്കിയാലും അവരുടെ ഉള്ളിലെ തീ അണയില്ലല്ലോ ,

Leave a Reply

Your email address will not be published. Required fields are marked *