പ്രകാശം പരത്തുന്നവള്‍ – സരോജ [മന്ദന്‍രാജ]

Posted by

ആണ്‍മക്കള്‍ ഇല്ലാത്ത അവര്‍ എന്നെ മകനായി തന്നെ കാണുന്നുവെന്ന് മനസിലായത് അവരുടെ വീടിന്‍റെ അകത്തെനിക്ക് ആഹാരം വിളമ്പിയപ്പോള്‍ ആണ് …

മാസങ്ങള്‍ കഴിഞ്ഞു പോയി , തമിഴ് നന്നായി തന്നെ പഠിച്ചു , അല്ല … അക്കയെന്നെ പഠിപ്പിച്ചു , എഴുതാനും വായിക്കാനും … അത് പഠിപ്പിനും ജോലിക്കും വലിയ സഹായമായി …. അക്ക അടുത്തിരിക്കുമ്പോള്‍ മഞ്ഞളിന്റെ മണം വരും , കറുപ്പുള്ള മുഖത്ത് മഞ്ഞളിന്റെ നിറവും .. ചില ദിവസങ്ങളില്‍ എനിക്ക് ജോലിയുണ്ടാവാറില്ല . സാര്‍ പുറത്ത് പോകുന്ന ദിവസങ്ങളില്‍ , അങ്ങനെയുള്ള ദിവസം മിക്കവാറും ചില ഓഫീസുകളില്‍ ചെന്ന് ഫയലുകള്‍ എടുത്തു ഞങ്ങളുടെ ഓഫീസില്‍ കൊണ്ട് വെച്ചിട്ട് റൂമിലേക്ക്‌ വരാം … റൂമിന്‍റെ താക്കോല്‍ കടയില്‍ ഏല്‍പ്പിച്ചിട്ടാണ് പോകാറ് .. ലോഡ്ജില്‍ നോക്കാന്‍ ആരും തന്നേയില്ല… മാസാദ്യ ഞായറാഴ്ച ഒരു കാര്‍ന്നോര്‍ വന്നു പൈസ വാങ്ങി പോകും … എന്‍റെ റൂമിന്‍റെ താക്കോല്‍ മിക്കവാറും അക്കയുടെ കയ്യിലായിരിക്കും … കാരണം റൂമില്‍ ചിലക്കുന്ന ഒരു ഫാന്‍ ഉണ്ട് … അക്കയുടെ വീട്ടില്‍ ഫാനില്ല … എന്നാലിളം തണുപ്പുണ്ട് താനും … അക്ക ഉച്ച സമയത്ത് “മലര്‍” മാസിക വായിച്ച് അവിടെ കിടന്നുറങ്ങും …

Leave a Reply

Your email address will not be published. Required fields are marked *