” ഹ്മ്മം … അതും എന്‍റെ മനസിലുണ്ട് ….. ബാവയും ഒന്നുമായില്ല … അവനിപ്പോ പഴയ ഒരു ബൈക്കും വാങ്ങി മാര്‍ക്കറ്റ് ചെയ്യുവാ സ്വന്തമായി … ആ കമ്പനി ചെന്നൈയില്‍ ആണെങ്കില്‍ കുറച്ചു കൂടി ഡെവലപ് ആയേനെ …ഞാനവനോട് പറഞ്ഞതാ …”
“ഹ്മ്മം …”
” അണ്ണാ … അന്ത പൂക്കട പക്കത്ത് നിര്‍ത്തുങ്കോ …” വഴിയില്‍ ഉന്തുവണ്ടിയില്‍ പൂക്കളും പഴങ്ങളും ഒക്കെ വില്‍ക്കുന്ന സ്ഥലം കണ്ടപ്പോള്‍ റോജി പറഞ്ഞു … അഞ്ചു മുഴം മുല്ലപ്പൂവും കുറച്ച് മഞ്ഞപ്പഴവും ,മുന്തിരിയും ഒക്കെയവന്‍ വാങ്ങി വണ്ടിയില്‍ കയറി
” സാര്‍ … ഇങ്കെ വിട്ടാ പോതുമാ ?”
റിക്ഷാകാരന്‍ തിരിഞ്ഞു
” തിരുപ്പി പോലാം അണ്ണാ “
വഴിയില്‍ വൈന്‍ഷോപ്പ് കണ്ടപ്പോള്‍ അവനിറങ്ങി .. ഞാനും … അവിടുന്ന് അല്‍പം നടക്കാനേ ഉള്ളൂ വീട്ടിലേക്ക് …റിക്ഷാകാരനു പൈസ കൊടുക്കാതെ അവന്‍ വൈന്‍ ഷോപ്പിലേക്ക് കയറിയപ്പോള്‍ നടക്കാമല്ലോ എന്ന ചിന്തയില്‍ ഞാന്‍ പൈസ കൊടുത്തു .. അയാള്‍ ചില്ലറ തപ്പി കൊണ്ടിരുന്നപ്പോഴേക്കും അവനെത്തി
” നീയെത്രയാടാ കൊടുത്തെ ?”
” ഇരുപത് … പതിനഞ്ചാ പറഞ്ഞെ “