പിറ്റേന്ന് ഞാന്‍ എഴുന്നേറ്റപ്പോള്‍ റോജി നിലത്തു കിടന്നുറങ്ങുന്നുണ്ടായിരുന്നു , എന്‍റെ കൂടെ കട്ടിലില്‍ കിടന്ന കുഞ്ഞ് അവന്‍റെ നെഞ്ചോട് ചേര്‍ന്നും
അന്ന് ഞാന്‍; ലീവെടുത്ത് അവരുടെ കൂടെ കൂടി …ഉച്ചക്കൂണിനുള്ള മീന്‍ ഞാനും കാളിയും കൂടി ലൈറ്റ് ഹൌസിനു പുറകിലുള്ള മാര്‍ക്കറ്റില്‍ പോയി വാങ്ങി , റോജി കൈലിമുണ്ടും ബനിയനും ഇട്ടു സെന്തിലിന്റെ കൂടെ പറന്നു നടക്കുന്നുണ്ടായിരുന്നു പണിയുവാന്‍ ….വൈകിട്ടായപ്പോള്‍ കടയുടെ ഫര്‍ണിഷിംഗ് തീര്‍ന്നു , തൊട്ടു പുറകിലുള്ള മുറിയില്‍ അല്‍പം കൂടി , പെയിന്റിംഗ് മുകളിലെ റൂമിലെല്ലാം തീര്‍ന്നെങ്കിലും പെയിന്‍റിന്റെ രൂക്ഷ ഗന്ധം മാറാന്‍ വേണ്ടി , ഫാനുമിട്ട് ജനാലയോക്കെ തുറന്നു വെച്ച് ഞങ്ങള്‍ താഴെ തന്നെ കിടന്നു … സെന്തിലും ആ ഗുണ്ടയും വേറെ ഒരാളും കൂടിയേ പണിക്കുള്ളൂ രാത്രി
കാളി ഓട്ടമൊക്കെ കഴിഞ്ഞു ഒന്‍പതര ആയപ്പോള്‍ കുപ്പിയുമായി വന്നു. ഗ്ലാസില്‍ ഊറ്റിതന്നിട്ട് റോജി കഴിക്കാതിരിക്കുന്നത് കണ്ട് കാളി അന്തം വിട്ടു
” എന്നാ സര്‍ സാപ്പിടലയാ?”
” ഇന്ന് വാണാ കാളി …പൊണ്ടാട്ടിക്ക് പുടിക്കാത്” വീണ്ടും ചോറ് കൊണ്ട് വന്ന അക്കയെ അവന്‍ ഇടതു കൈ കൊണ്ട് ചേര്‍ത്തു പിടിച്ചു , അക്ക ചെറുതായി കുതറിയെങ്കിലും അവന്‍റെ കൈ വിട്ടു മാറിയില്ല … ഗുണ്ട നല്ല വെളുത്ത റോജിയെയും ഇരുമ്പിന്‍റെ കളറുള്ള അക്കയെയും മാറി മാറി നോക്കി കണ്ണ് മിഴിച്ചു