റോജി എപ്പോള്‍ അങ്ങോട്ട് വന്നെന്നു എനിക്കറിയില്ല … അക്കയുടെ ഒക്കത്തുഇരുന്ന കുഞ്ഞിനെ വാരിയെടുതുമ്മ വെച്ച് റോജി മുരണ്ടു … അക്ക ഭയത്തോടെ പിന്നോക്കം മാറി
പാതി തമിഴിലും മലയാളത്തിലും അക്കയോട് വര്‍ത്തമാനം പറഞ്ഞിരുന്ന അവന്‍ ദേഷ്യം വന്നപ്പോള്‍ മലയാളത്തില്‍ ഉള്ള തെറിയൊക്കെ അവരെ പറഞ്ഞു … മൂക്കിലെ തുള അടച്ചു വെച്ചിരുന്ന ഈര്‍ക്കിലി ഊരിയിട്ട് മൂക്കുത്തി അവിടെ സ്ഥാനം പിടിച്ചത് ഒരു നിമിഷം കൊണ്ടായിരുന്നു … അത് കണ്ടെനിക്ക് മാത്രമല്ല തിളച്ചു നിന്നിരുന്ന റോജിക്ക് വരെ ചിരി പൊട്ടി . അക്കയുടെ മൂക്കുത്തിയില്‍ വിരലോടിച്ചു , അവരുടെ ചുണ്ടില്‍ പിടച്ചു വലിച്ചിട്ടു അവന്‍ കവിളില്‍ ഉമ്മ വെച്ചപ്പോള്‍ അക്ക റോഡിലേക്ക് നോക്കി ആരെങ്കിലും കണ്ടോയെന്ന്. റോജി കുഞ്ഞിനെ അവരുടെ കയ്യിലേക്ക് നീട്ടിയിട്ട് നെഞ്ചു നിവര്‍ത്തി എന്‍റെ കൂടെ നടന്നു ..
ഞങ്ങള്‍ നേരെ പോയത് ടി നഗറിലെക്കാണ്. കമ്പനിയുടെ അടുത്ത് പോയി കാളിയെ നോക്കിയെങ്കിലും അവനവിടെ ഇല്ലാത്തതിനാല്‍ അടുത്തുള്ള കടയില്‍ പറഞ്ഞേല്‍പ്പിച്ചു ടി നഗറിലേക്കുള്ള ബസ് പിടിച്ചു . മാര്‍ക്കറ്റിലെ സ്റ്റീല്‍ പാത്രക്കടയില്‍ കയറി , ഒരു ടി ഷോപ്പിനാവശ്യമുള്ള പാത്രങ്ങളും ഒക്കെ മേടിച്ചപ്പോഴേക്കും കാളിയും എത്തി