കൊതുകിന്‍റെ മൂളല്‍ സഹിക്കാന്‍ പറ്റാതായപ്പോള്‍ ആണ് എഴുന്നേറ്റത് ,ഒരു ഫാന്‍ വാങ്ങണം … കണക്കുകള്‍ നോക്കുന്ന ഒരു കടയുണ്ട് .. മാസാവസാനം പണം കൊടുത്താല്‍ മതി . സ്റെയര്‍ ഇറങ്ങുമ്പോള്‍ അക്കയുടെ മുറിയില്‍ നിന്ന് ഒരു ശബ്ദം
” വാണാ … വിടുങ്കെ… വാണാന്നു സോല്ലെലെ ” തുടര്‍ന്ന് പിടിവലിയുടെ ശബ്ദവും കേട്ടപ്പോള്‍ വാതില്‍ തുറന്നു അകത്തു കയറി .ഭിത്തിയില്‍ ചാരി നില്‍ക്കുന്ന അക്കയുടെ രണ്ടു കയ്യും റോജി ഒരു കൈ കൊണ്ട് പൊക്കി കൂട്ടി പിടിച്ചിരിക്കുന്നു , അക്കയുടെ സാരിതുമ്പ് തോളില്‍ നിന്നൂര്‍ന്നു താഴെ വീണു കിടപ്പുണ്ട്
” റോജി … എന്തായിത് കാണിക്കുന്നേ …. കാര്യം നീ അക്കാക്ക് ഈ കെട്ടിടം വാങ്ങി കൊടുത്തു … അതും പറഞ്ഞ്..”
അക്കയെ വിട്ടു റോജി എന്‍റെ നേരെ തിരിഞ്ഞു … അവന്‍റെ ചുണ്ടിന്‍റെ ഇടക്ക്ഒരു ചുവന്ന കല്ലുള്ള മൂക്കുത്തി ഇരിപ്പുണ്ടായിരുന്നു
” എന്നടാ … ഇത് വെറും സൌന്ദര്യ പ്രശ്നം … ഇത് കാര്യമാക്കണ്ട …”
അക്കാ ഒന്നും പറയാതെ സാരിത്തുമ്പ് എടുത്തിട്ടു കടയിലേക്ക് പോയി , കടയുടെ പുറകിലെ മുറിയില്‍ ഒരു തൊട്ടിലില്‍ ആണ് കുഞ്ഞിനെ ഉറക്കാന്‍ കിടത്താറു, വൈകിട്ട് കട അടക്കുമ്പോള്‍ കുഞ്ഞിനേയും കൊണ്ട് പോരും ,