എന്നാലും പിറ്റേ ദിവസം അവന്‍ മടങ്ങും നേരം കോഴിക്കോടിനു ക്ഷണിച്ചു
അവനാണ് റോജിയുടെ ഒരു അമ്മാമയെ പറ്റി പറഞ്ഞത്.. അമേരിക്കയിലോ മറ്റോ ജോലിയൊക്കെ കഴിഞ്ഞിപ്പോ പാലായില്‍ പ്ലാന്ററായ ഈപ്പച്ചന്‍ മുതലാളിയുടെ ഭാര്യ … റോജിയുടെ അമ്മാമ … അവര്‍ വല്ല സഹായവും ചെയ്യുമെന്ന് പറഞ്ഞു റോജി കൊടുത്ത അഡ്രസ് എനിക്ക് തന്നവന്‍ യാത്രയായി … റോജിയും ദുബായില്‍ ബിസിനെസ് സ്റ്റാര്‍ട്ട് ചെയ്തിരുന്നു … ഒരാഴ്ച മുന്‍പ് .. എന്തെങ്കിലും പുരോഗതി ഉണ്ടെങ്കില്‍ അവനറിയിക്കാം എന്നും പറഞ്ഞു അവന്‍റെ എഴുത്ത് വീണ്ടും വന്നു …
അനിയത്തീടെ പ്രീഡിഗ്രി കഴിഞ്ഞപ്പോള്‍ വീണ്ടും വരുമാനത്തെ കുറിച്ചുള്ള ചിന്ത വേഗത്തിലായി … അവളുടെ തുടര്‍ പഠനവും ,കല്യാണവും ഒക്കെ മനസിലേക്ക് കയറി വന്നു വീര്‍ത്തു പൊട്ടാന്‍ തുടങ്ങിയപ്പോള്‍ അമ്മയെയും അനിയത്തിയെയും അടുത്തുള്ള വകയില്‍ ഒരു പേരമ്മയെ ഏല്‍പ്പിച്ചു വീണ്ടും മദ്രാസിലേക്ക് വണ്ടി കയറി … അമ്മയ്ക്കും ക്ഷീണമായി തുടങ്ങിയിരുന്നു , പ്രായവും അദ്വാനവും അമ്മയെയും ബാധിക്കാന്‍ തുടങ്ങി .. ഉണ്ടായിരുന്ന പറമ്പ് അതിനകം പാട്ടത്തിനു കൃഷി ചെയ്യാന്‍ കൊടുത്തിരുന്നു .
ഏതാണ്ട് ഒന്നര വര്‍ഷം ആയിരുന്നു മദ്രാസില്‍ നിന്ന് വന്നിട്ട്. മദ്രാസിന്റെ വേഗതയിലുള്ള വളര്‍ച്ച കാരണം തിരികെ ചെന്ന ശെരിക്കും ബുദ്ധിമുട്ടി ….