പ്രകാശം പരത്തുന്നവള്‍ – സരോജ [മന്ദന്‍രാജ]

Posted by

” ഹ്മം .. മലയാളി … ഇവിടെ പഠിക്കാന്‍ വന്നത് ” പുറകിലെ ലോഡ്ജിലേക്ക് ചൂണ്ടി കാണിച്ചു വിവരം പറഞ്ഞു .. അയാള്‍ക്ക് മലയാളം നന്നായി മനസിലാകും , അയാള്‍ക്ക് മാത്രമല്ല .വൈഫിനും . .. അവര്‍ കടയുടെ പുറകിലെ വാതില്‍ തുറന്നു വീട്ടിലേക്ക് പോയിരുന്നു
അയാളില്‍ നിന്ന് ആണ് അറിഞ്ഞത് ആ കോളേജില്‍ വരുന്ന മിക്കവാറും കുട്ടികള്‍ ആ ലോഡ്ജില്‍ ആണ് താമസം എന്ന് .കൂടുതലും മലയാളികളും .. അയാളുടെ കടയില്‍ രാവിലെ കാപ്പി ഉണ്ടാവും , ഉച്ചക്കും വൈകിട്ടും ശാപ്പാടും .. അത് ലോഡ്ജിലെ സ്ഥിരക്കാര്‍ക്ക് ഉള്ളതാണ്

വൈകിട്ട് ആഹാരത്തിനു കാണാമെന്നു പറഞ്ഞു ലോഡ്ജിലേക്ക് തിരിച്ചു …. വൈകിട്ട് വെള്ളരിചോറും , സാമ്പാറും , പപ്പടവും , പിന്നെ കോളി ഫ്ലവര്‍ കൂട്ടും , ആദ്യമായാണ് കോളിഫ്ലവര്‍ കഴിക്കുന്നത് …വെള്ളയരി അത്ര പിടിച്ചില്ലെങ്കിലും കറിയൊക്കെ നല്ല രുചിയായിരുന്നു … മറച്ചു കെട്ടിയ മുറ്റത്ത്‌ രണ്ടു ബെഞ്ച് കിടപ്പുണ്ട് … അവിടെയാണ് ആഹാരം ..സ്റ്റീല്‍ പ്ലേറ്റില്‍ ആവശ്യത്തിനു ചോറും കറികളും … ചെല്ലുമ്പോള്‍ മൂന്നാല് പേരുണ്ടായിരുന്നു … വീണ്ടും ആളുകള്‍ വരുന്നുമുണ്ട് … കഴിച്ചു കഴിഞ്ഞു പൈസ കൊടുത്തപ്പോള്‍ മാസാവസാനം തന്നാല്‍ മതിയെന്ന് … വരുമാനം ഇല്ലാത്തവര്‍ക്ക് എന്ത് മാസാദ്യം .. മാസാവസാനം … അയാളോട് ഒരു വിധത്തില്‍ ഒരു വരുമാനത്തെ കുറിച്ച് മനസിലാക്കിച്ചു …

Leave a Reply

Your email address will not be published. Required fields are marked *