പ്രകാശം പരത്തുന്നവള്‍ – സരോജ [മന്ദന്‍രാജ]

Posted by

” തമ്പി … ഇന്നേക്ക് എന്നാ ലീവാ ? വെലെയില്ലയാ ?”

” ഇല്ലക്കാ” പച്ചക്കറി അടങ്ങിയ പ്ലാസ്റിക് കൂട വാങ്ങി പിടിച്ചു കൂടെ നടന്നു

” തമ്പി …. നീ ഒരു ഹെല്‍പ് പണ്ണുമാ ?”

” സോല്ലക്കാ … എന്ന വിഷയം ?”

അക്ക കായ്കറിയുടെയും ഒക്കെ ലിസ്റ്റ് എഴുതിയ കടലാസ്സില്‍ നിന്ന് ഒരല്പം കീറി എന്‍റെ പോക്കറ്റില്‍ നിന്ന് പേനയെടുത്ത് എന്തോ കുത്തിക്കുറിച്ചു എന്‍റെ കയ്യില്‍ തന്നു

” തമ്പി … റോജി കയ്യിലെ കൊടുങ്കെ … നീ സ്ട്രെയിട്ടാ അവര്‍ കോളേജുക്ക് പോ”

മടക്കിയ കടലാസ് വിടര്‍ത്തി നോക്കാന്‍ മനസു വന്നില്ല …. നേരെ അവന്‍ പഠിക്കുന്ന കോളേജില്‍ എത്തി … ചെന്ന് പത്തു നിമിഷം കഴിഞ്ഞപ്പോള്‍ ഇന്റര്‍വെല്‍ ആയി … അവനെ കണ്ടു ആ കടലാസ്സ്‌ കൊടുത്തു … അവന്റെ വെളുത്തുതുടുത്ത മുഖം ഒന്ന് കൂടി വെളുത്തു,വെള്ളാരം കണ്ണുകള്‍ ചെറുതായി

” താങ്ക്സ്ഡാ ബാസ് …നീ പൊക്കോ … ഞാന്‍ വന്നേക്കാം എന്ന് പറ സരോയോട്”

എന്താണെന്നു മനസിലായില്ലെങ്കിലും റോജിയോടു അക്ക കാണണമെന്നാണ് പറഞ്ഞത് എന്ന് തോന്നി ..

റൂമില്‍ കയറി കുറച്ചു കഴിഞ്ഞപ്പോഴേക്കും അക്ക കയറി വന്നു … ഊണ് കഴിക്കാന്‍ ഇനിയും സമയമുണ്ട് … രാവിലെ എടുത്ത പാര്‍സല്‍ തോള്‍ സഞ്ചിയില്‍ ഉണ്ട് … ഓഫീസില്‍ ചെല്ലുമ്പോള്‍ ആണല്ലോ … സാര്‍ ഇല്ലന്നറിയുക…

Leave a Reply

Your email address will not be published. Required fields are marked *