പ്രകാശം പരത്തുന്നവള്‍ – സരോജ [മന്ദന്‍രാജ]

Posted by

എന്‍റെ അപ്പുറത്തെ മുറിയില്‍ രണ്ടു പേരായിരുന്നു താമസം . കര്‍ണാടകക്കാര്‍ .. കന്നഡ അത്ര വശമില്ലാത്തത് കൊണ്ട് അവരുമായി അത്ര സമ്പര്‍ക്കം ഇല്ലായിരുന്നു … ലോഡ്ജില്‍ ഏറെയും മലയാളികള്‍ ആയതു കൊണ്ടാവും അവര്‍ വേറെ താമസം ശെരിയായപ്പോള്‍ അങ്ങോട്ട്‌ മാറി …ഒരാഴ്ച കഴിഞ്ഞപ്പോള്‍ പകരം അവിടെ രണ്ടു പേര്‍ വന്നു …ഇരുനിറമുള്ള , നല്ല പൊക്കവും , അതിനൊത്ത് തടിയുമുള്ള കോഴിക്കോടുകാരന്‍ ഇസഹാക്ക് ബാവയും , പിന്നെ വെളുത്തു സുന്ദരനായ വെള്ളാരം കണ്ണുള്ള റോജര്‍ മാത്യുവും … കഞ്ഞിരപ്പള്ളിയിലെ പ്ലാന്റര്‍ മാത്യുവിന്‍റെ മകന്‍ … അവനെന്താണ് ഈ ഇടുങ്ങിയ ലോഡ്ജില്‍ എന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട് … റോജി എന്നെക്കാള്‍ അല്‍പം ഇളയതാണ് … പ്രീഡിഗ്രി കഴിഞ്ഞു വിവിധ കോഴ്സുകള്‍ പ്ലാന്‍ ചെയ്ത് വന്നതാണ് ..നാട്ടില്‍ എന്തൊക്കെയോ കോഴ്സിനു പോയിട്ടുമുണ്ട് . മുഴുവന്‍ സമയ കോഴ്സും , ഈവനിംഗ് കോഴ്സും ഒരേസമയം ചെയ്യുന്നു … അവന്‍റെ കൂടെ പ്ലാസ്റിക് എഞ്ചിനീയരിംഗ് പഠിക്കുന്നതാണ് ഇസഹാക്ക് ബാവ … കോഴ്സ് തുടങ്ങിയിട്ടൊരു മാസമായി കാണും … അല്‍പം കൂടി ബജറ്റ് കുറഞ്ഞ താമസത്തിനുള്ള അന്വേഷണത്തിലാണ് അവര്‍ ഈ ലോഡ്ജില്‍ എത്തിയത് … ആ മുറിയില്‍ രണ്ടു പേര്‍ക്ക് താമസിക്കാം … അങ്ങനെയാണ് റോജിയുടെ കൂടെ ബാവ താമസമുറപ്പിച്ചത്…. അവര്‍ വന്നതൊന്നും ഞാനറിഞ്ഞില്ലായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *