അനുവിന്റെ (ഇന്‍റര്‍) കോഴ്സ്

Posted by

പിറ്റേന്ന് രാവിലെ ജോബി വന്നു അനുവിന്റെ ബാഗും മറ്റും ഒക്കെയെടുത്ത് ആല്‍ബിയുടെ വീട്ടിലേക്ക് കൊണ്ട് പോയി .. അവരവിടെ ചെന്നപ്പോഴേക്കും അല്‍ബി ജോലിക്ക് പോയിരുന്നു …അമ്മ വിളമ്പിയ പുട്ടും ചെന്നാകടലയും കഴിച്ചിട്ടാണ് അനു ഇറങ്ങിയത് … ജോബി ഉച്ചയാകുമ്പോള്‍ പോകും

പകല്‍ ബിന്‍സിയെ കാണാം ..സംസാരിക്കാം അത് മാത്രമാണു അനുവിനോരാശ്വാസം നല്‍കിയത് ..

വൈകുന്നേരം വീട്ടില്‍ വന്നു കുളിച്ചു കഴിഞ്ഞപ്പോഴേക്കും ചായയും ബിസ്കറ്റും അമ്മ വിളമ്പി …സംസാരിച്ചിരുന്നു അത് കഴിച്ചു

” മോള്‍ക്ക് പഠിക്കാനുള്ളത് പഠിച്ചോ … അവന്‍ വരുമ്പോ ഏഴു ഏഴര ആകും …അങ്ങനെ സമയമൊന്നുമില്ല …. ആ മുറിയില്‍ കിടന്നോ … അല്‍ബി ഹാളിലെ ഈ സോഫയില്‍ കിടന്നോളും …”

” അയ്യോ …അത് വേണ്ട …അമ്മെ …ഞാന്‍ അമ്മേടെ മുറീല്‍ താഴെ കിടന്നോളാം ”

” വേണ്ട മോളെ … ഞാന്‍ ഒന്‍പത് ആകുമ്പോഴേ കിടക്കും … മൂന്നാല് കൂട്ടം ഗുളികയും ഉണ്ട് … കിടന്നാ പിന്നെ നേരം വെളുക്കണം ” അമ്മയുടെ ചിരി കാണാന്‍ തന്നെ നല്ല ഭംഗിയുണ്ട് … അല്‍ബിക്കും ആ ചിരി തന്നെയാണ് കിട്ടിയിരിക്കുന്നെ …

” അവന്‍ ലേറ്റായാല്‍ ഞാന്‍ ചോറ് വിളമ്പി വെച്ചിട്ട് കിടക്കും …അവന്‍ പത്തു പതിനോന്നാവാതെ കിടക്കില്ല ..ടിവിയും കണ്ടു അങ്ങനെയിരിക്കും …”

അനു ഹാളിലെ ടേബിളില്‍ ബുക്സ് വെച്ച് ഇരുന്നു …. അല്‍ബിക്ക് വരക്കാനും ഒക്കെ എളുപ്പത്തിനാവും ടേബിള്‍ അവിടെ കിടക്കുന്നത് …. മുറിയില്‍ ആകെ ഒരു ബെഡ്, ചെറിയ കസേര …ഭിത്തിയില്‍ ഒരു ഷെല്‍ഫ് , അതിലൊരു വലിയ കണ്ണാടി അത്രയേ ഉള്ളൂ …ഈ ടേബിള്‍ അവിടെയിടാനുള്ള സ്ഥലം ഇല്ല ..

അമ്മ ടിവി ഓണാക്കി അവിടിരുന്നു …അനു ബുക്കിലേക്കും

‘ ആഹാ ….അമ്മ ഇങ്ങനെ ടിവി കണ്ടിരുന്നാല്‍ അനു എങ്ങനെയാ പഠിക്കുന്നെ ?’

ആല്‍ബിയുടെ സ്വരം കേട്ടു അനു എഴുന്നേറ്റു … അവന്‍ ബാഗ്‌ സോഫയില്‍ വെച്ചിട്ട് മുറിയിലേക്ക് കയറി പോയി ഡ്രസ്സ്‌ മാറ്റിയിറങ്ങി വന്നു… ചായ എടുക്കാന്‍ പോയ അമ്മയുടെ പുറകെ അനുവും അടുക്കളയിലേക്കു കയറി ..

‘” ഞാനിടാം അമ്മെ ” ആണ് അവരെ മാറ്റി ചായയിട്ടപ്പോഴേക്കും അമ്മ ടിന്‍ തുറന്നു മിക്സ്ച്ചറും മറ്റും പ്ലേറ്റില്‍ ഇട്ടു

‘ നല്ല ചായ ”

” താങ്ക്സ് ..ഞാനുണ്ടാക്കിയതെന്നു എങ്ങനറിഞ്ഞു ?”

‘ അമ്മേടെ ചായയുടെ ടേയ്സ്റ്റ് എനിക്കറിയാല്ലോ” അല്‍ബി ചിരിച്ചു .. അവര്‍ ചായ ഇട്ടപ്പൊഴെക്കും അല്‍ബി കുളിയും മറ്റും കഴിഞ്ഞിരുന്നു …

അല്‍പ നേരം വര്‍ത്തമാനം പറഞ്ഞിരുന്നിട്ട് അനു വീണ്ടും ടേബിളിലെക്ക് മാറി ..അമ്മയും മോനും ടിവിയുടെ മുന്നിലും

” വാ മോളെ …ആഹാരം കഴിക്കാം .” അമ്മ പറഞ്ഞപ്പോഴാണ് അനു കണ്ണുയര്‍ത്തിയത് ….

ചപ്പാത്തിയും കിഴങ്ങ് കറിയും സലാഡും…എല്ലാവരും അടുക്കളയില്‍ പോയി എടുത്തിട്ടു സോഫയില്‍ വന്നിരുന്നു ടിവിയും കണ്ടു സംസാരിച്ചു ഭക്ഷണം കഴിച്ചു …

Leave a Reply

Your email address will not be published. Required fields are marked *