അനുവിന്റെ (ഇന്‍റര്‍) കോഴ്സ്

Posted by

ആല്‍ബിയുടെ സ്വരം വാതില്‍ക്കല്‍ കേട്ടു അനു തിരിഞ്ഞു .

” എന്താ മോളെ ..ഇവിടെ വന്നിരുന്നു എഴുത് …ടിവി ഒഫാക്കിയെക്കം ”

അമ്മ അകത്തേക്ക് വന്നപ്പോള്‍ അനു എഴുന്നേറ്റു

” അത് കൊണ്ടാല്ലമ്മേ …ഞാന്‍ …”

അനു നിന്ന് പരുങ്ങി …. അവള്‍ മുട്ടൊപ്പം ഇറക്കമുള്ള ലൂസ് പാന്റ്സും ബനിയനും ആണിട്ടിരുന്നത്

” അത് …പിന്നെ ..വേറെ ഡ്രെസ് ഒന്നുമില്ലാത്തത് കൊണ്ട് ….”

” അതിനെന്നാ …നല്ലതാ ഈ ഡ്രെസ്സില്‍ മോളെ കാണാന്‍ ….ഈ പ്രായത്തില്‍ അല്ലാതെ പിന്നെപ്പോഴാ ഇങ്ങനത്തെ ഡ്രെസ്സൊക്കെ ഇടുന്നെ ..ഇവിടെ എല്ലാരും ഇങ്ങനത്തെ അല്ലെ …നീ അവിടെ വന്നിരുന്നു എഴുതിക്കോ ”

അമ്മ കൈ പിടിച്ചപ്പോള്‍ ആണ് ഹാളിലെ ടേബിളില്‍ പോയിരുന്നു …. അമ്മയും ആല്‍ബിയും സോഫയില്‍ ടിവിയുടെ മുന്നിലും …. അനു ഇടക്കൊന്നു നോക്കിയപ്പോള്‍ ആല്‍ബിയുടെ പാളിയുള്ള തന്‍റെ മേലെക്കുള്ള നോട്ടം കണ്ടു …അവള്‍ കണ്ടെന്നു മനസിലായപ്പോള്‍ അല്‍ബി പെട്ടന്ന് ടിവിയിലേക്ക് നോക്കി

” നീ നോക്കിക്കോ …എല്ലാ ആണുങ്ങളെയും പോലെ തന്നാ അവനും……നീയാ ബനിയന്‍ ഒക്കെയിട്ടാല്‍ എതാമ്പിള്ലെരും നോക്കും ” ബിന്‍സിയുടെ വാക്കുകള്‍ അനുവിന്റെ മനസിലേക്ക് കയറി വന്നു …അവള്‍ മനസ്സില്‍ ചിരിച്ചു

‘നീയെന്നാ വിളിക്കാതെ വന്നെ ? അല്‍പം സാധനം വാങ്ങനുണ്ടായിരുന്നു….ആട്ടയോക്കെ തീര്‍ന്നു …വാങ്ങീട്ടു വേണം ചപ്പാത്തി ഉണ്ടാക്കാന്‍ ”

” രാവിലെ പറയാന്‍ മേലായിരുന്നോ ? ഇന്നിനിയിപ്പം ഉണ്ടാക്കാന്‍ നിക്കണ്ട …ഞാന്‍ എന്തേലും പാര്‍സല്‍ വാങ്ങീട്ടു വരാം ” അല്‍ബി എഴുന്നേറ്റു

” എടാ …നീയെവിടുന്നാ വാങ്ങുന്നെ ?”

” അപ്പുറത്തെ ഹോട്ടലീന്ന് …എന്തെ ?”

” അല്ല …മോളിവിടെ വന്നിട്ട് ഇങ്ങോട്ടും പോയിട്ടില്ലലോ ..നീയവളെ കൂട്ടി പോയി കഴിച്ചിട്ട് വാ …എനിക്കെന്തെലും വാങ്ങിയാല്‍ മതി ”

ആല്‍ബിയുടെ മുഖം വിടരുന്നത് അനു കണ്ടു

” എന്നാല്‍ അമ്മയും കൂടി വാ ….നമുക്കിന്നു പുറത്തൂന്നു കഴിക്കാം ”

” വേണ്ട മോളെ …ഈ സ്റെപ് കയറാന്‍ പാടാ …നിങ്ങള് പോയിട്ട് വാ ”

” എന്നാ ഞാന്‍ ഡ്രെസ് മാറ്റീട്ട് വരാം ” അനു എഴുന്നേറ്റു

Leave a Reply

Your email address will not be published. Required fields are marked *