അനുവിന്റെ (ഇന്‍റര്‍) കോഴ്സ്

Posted by

അല്‍പ നേരം കഴിഞ്ഞപ്പോള്‍ അമ്മ കിടക്കാനായി പോയി

” ടിവി കാണുന്നതില്‍ ബുദ്ധിമുട്ടുണ്ടോ …?”

” ഹേ….ഇല്ല കണ്ടോളു….”

” ഞാന്‍ കുറെ നേരം കഴിഞ്ഞേ കിടക്കൂള്ളൂ ….അനു ഉറക്കം വരുമ്പോള്‍പോയി കിടന്നോ കേട്ടോ …ഞാനെങ്ങും ജോബിയെ വിളിച്ചു പറയുന്നില്ല …പഠിക്കുന്നില്ല എന്ന് ”

” ഓ ..പിന്നെ …അല്ലേലും ജോബിക്കറിയാം ഞാന്‍ നന്നായി പഠിക്കൂന്നു”

” ഹോസ്റ്റല്‍ എങ്ങനെയുണ്ടായിരുന്നു ?”

” വല്ലാത്ത ബോറടി ..പിന്നെ എനിക്കൊരു കൂട്ടുകാരിയെ കിട്ടി …അതില്‍ പിന്നെയാ ഒരാശ്വാസം ആയെ ”

” അപ്പൊ …കൂട്ടുകാരി തനിച്ചായല്ലോ…”

” ഹ്മം … എനിക്കാണേല്‍ ആരേലും അടുത്തില്ലേല്‍ വല്ലാത്ത ബോറടിയാ …. അവളാണേല്‍ നല്ല കമ്പനിയാ …നേരം പോകുന്നതറിയില്ല ”

” ഹ്മം …വര്‍ത്തമാനം പറഞ്ഞു സമയം കളയണ്ട ..പഠിച്ചോ ”

അല്‍ബി വീണ്ടും ടിവിയിലേക്ക് തിരിഞ്ഞു

നല്ല പെരുമാറ്റം …സംസാരവും …ഇവനെ കുറിച്ചാണ് ബിന്‍സി പറഞ്ഞത് ….ഹ ഹ …അനുവിന് ഉള്ളില്‍ ചിരി വന്നു ….

‘ അല്‍ബി മുറിയില്‍ തന്നെ കിടന്നോ ….ഞാന്‍ അമ്മേടെ കൂടെയോ ..അല്ലെങ്കില്‍ ഹാളിലോ കിടന്നോളാം ”

സോഫയില്‍ തല ചാരി കിടക്കുന്ന ആല്‍ബിയെ കണ്ടു അനു പറഞ്ഞു ….സമയം പതിനോന്നു കഴിഞ്ഞിരുന്നു ….

” വേണ്ട … അനു ഞങ്ങടെ ഗസ്റ്റല്ലേ …മുറിയില്‍ കിടന്നോ ….അമ്മ വരുന്നെന് മുന്നേ ഞാന്‍ കമ്പനി വക റൂമിലോക്കെ ആയിരുന്നു …സോഫാ പോലും കിട്ടില്ല ….പിന്നെ അമ്മേടെ മുറീല്‍ കിടക്കാന്‍ പറ്റില്ല …അമ്മ കിടക്കാന്‍ തുടങ്ങുമ്പോ ഉള്ള തൈലോം പെയിന്‍ബാമും ഒക്കെ എടുത്തു പുരട്ടും..ചിലര്‍ക്കാ സ്മെല്‍ പിടിക്കില്ല . അനു കിടന്നോ ”

അനു മുറിയിലേക്ക് പോയതും ഹാളിലെ ലൈറ്റണഞ്ഞു ….

മുറി ലോക്കിടണോ … അത് ആല്‍ബിയെ അവഹേളിക്കുന്നതിനു തുല്യമാവില്ലേ … ഇത് വരെ ഉള്ള പെരുമാറ്റം വെച്ച് നോക്കുമ്പോ വേണ്ട ….

അനു ലൈറ്റോഫാക്കി …ഹാളിലെ സീറോ ബള്‍ബില്‍ നിന്നുള്ള വെട്ടം വാതിലിനിടയിലൂടെ അരിച്ചു വരുന്നുണ്ട് …വാതിലടക്കാത്തത് നന്നായി

Leave a Reply

Your email address will not be published. Required fields are marked *