അങ്ങനെ ഭാര്യാവീട്ടിലെ പൊറുതി കഴിഞ്ഞ് മുഹമ്മദ് ബീനയെയും കൂട്ടി തന്റെ വീട്ടിലെത്തി. ഹംസക്കോയ അവരെ ശ്രദ്ധിക്കാന്‍ പോലും മെനക്കെടാതെ പറമ്പിലേക്ക് പോയി. അയാള്‍ സമയം കളയുന്നത് പറമ്പില്‍ കൃഷിപ്പണികള്‍ ചെയ്തുകൊണ്ടാണ്. ഒരേക്കര്‍ വരുന്ന സ്ഥലത്ത് അല്ലറ ചില്ലറ പച്ചക്കറികളും മറ്റും അയാള്‍ വളര്‍ത്തുന്നുണ്ട്. വീട്ടിലേക്ക് വേണ്ടതെല്ലാം മാര്‍ക്കറ്റില്‍ നിന്നും യാതൊരു നിയന്ത്രണവും ഇല്ലാതെ വാങ്ങുന്ന പാത്തുമ്മ അയാള്‍ നട്ടുണ്ടാക്കുന്ന ഒന്നും ഉപയോഗിക്കാറില്ല. ഹംസ അതൊക്കെ പറിച്ച് അയല്‍ക്കാര്‍ക്ക് കൊടുക്കും. എല്ലാം പണം കൊടുത്തു വാങ്ങി ഉപയോഗിക്കുക എന്ന ചിന്താഗതിക്കാരി ആണ് പാത്തുമ്മ.
“കണ്ടോ..നമ്മളെ കണ്ടിട്ട് കണ്ട ഭാവം കാണിക്കാതെ വാപ്പ പോയത് കണ്ടോ..പക്ഷെ നീ വാപ്പയെ അങ്ങോട്ട് കേറി മുട്ടണം..എങ്ങനെയും മൂപ്പിലിനെ നീ കൈയിലെടുക്കണം”
മുഹമ്മദ് ഹംസയുടെ പോക്ക് നോക്കിയ ശേഷം ബീനയോടു പറഞ്ഞു. അവള്‍ ഒന്നും മിണ്ടിയില്ല. പക്ഷെ എന്തിനാണ് ഇക്ക വാപ്പച്ചിയെ മൂപ്പില്‍സ് എന്ന് വിളിക്കുന്നത് എന്ന് മാത്രം അവള്‍ക്ക് മനസിലായില്ല. വാപ്പച്ചിയെ കണ്ടാല്‍ പ്രായം തോന്നിക്കില്ല. ഇക്കയുടെ മൂത്ത ചേട്ടന്‍ ആണെന്നെ ആരും പറയൂ. അങ്ങനെ പലതും ചിന്തിച്ചുകൊണ്ട് അവള്‍ അവന്‍ കാണിച്ച മുറിയില്‍ കയറി വേഷം മാറി നീളന്‍ കുപ്പായവും തലയില്‍ തട്ടവും ഇട്ടു പുറത്ത് വന്നു. പാത്തുമ്മ അത് കണ്ടു ചിരിച്ചു.
“മോളെ ജ്ജ് ഇതൊന്നും ബീട്ടീ ഇടണ്ട കാര്യല്ല..അനക്ക് ഇസ്ടമുള്ള ബേശം ജ്ജ് ഇട്ടോ..ഞമ്മക്ക് ഇമ്മാതിരി കാര്യങ്ങളീ നിര്‍ബന്ധം ഒന്നൂല്ല….. “ അവര്‍ പറഞ്ഞു.
“അതെ..ഇവിടെ ആരും പര്‍ദ്ദയും മുഖംമൂടിയും ഒന്നും ഇടാറില്ല. പിന്നെ നിനക്ക് ഇഷ്ടമാണേല്‍ ഇട്ടോ..പക്ഷെ ഞങ്ങള്‍ക്ക് നിര്‍ബന്ധമില്ല”
മുഹമ്മദും പറഞ്ഞു. ബീന അത് കേട്ടു തലയാട്ടി. അവള്‍ക്കും സാധാരണ വേഷങ്ങള്‍ ആയിരുന്നു ഇഷ്ടം. തല്ക്കാലം ഇട്ടത് ഊരണ്ട എന്ന് കരുതി അവള്‍ പാത്തുവിന്റെ കൂടെ അടുക്കളയിലേക്ക് ചെന്നു.