ഇര 4

Posted by

” അവൾ പറഞ്ഞത് മുഴുവനാക്കാൻ സമ്മദിക്കാതെ രാമചന്ദ്രൻ ഇടയിൽ കയറി പറഞ്ഞു. “എന്നാൽ പിന്നെ എല്ലാവരും അവരവരുടെ ക്ലാസുകളിലേക്ക് പൊയ്കോളൂ.” അവർ മൂവരെയും നോക്കിക്കൊണ്ട് അയാൾ പറഞ്ഞു.
ഷഹാനയെ ക്രൂരമായ ഒരു നോട്ടം നോക്കിക്കൊണ്ട് മിഥുൻ അവന്റെ ക്ലാസിനു നേരെ നടന്നു. സുമയ്യ രാമചന്ദ്രന്റെ മുന്നിൽ നിന്ന് രക്ഷപ്പെട്ട ആശ്വാസത്തിൽ അവളുടെ ക്ലാസിനു നേരെ ഓടി.
ഷഹാന പതിയെ തന്റെ ക്ലാസിലേക്ക് കയറി. ക്ലാസ് ഒരു നിമിഷം നിശബ്ദമായി. എല്ലാക്കണ്ണുകളും അവളുടെ നേരെയായിരുന്നു. അവൾ അവളുടെ സീറ്റിൽ ചെന്നിരുന്നു. അവളുടെ മനസ്സിലപ്പോഴും മിഥുൻ പറഞ്ഞ കള്ളമായിരുന്നു.
ആ സമയം ഷഹാനയുടെ പുറഞ്ഞൊരു കൈ വന്നവർന്നു. ഓർക്കാപുറത്തായിരുന്നതിന്നാൽ ഷഹാന ഒരു ഞെട്ടലോടെ തിരിഞ്ഞു നോക്കി.നിമിഷയാണ്. പിൻബെഞ്ചിലിരിക്കുന്ന കുട്ടി “എന്താടീ ” ചോദ്യഭാവത്തിൽ അവൾ നിമിഷയെ നോക്കി.
“ഒന്നുമില്ല ഷഹാന നീയെന്താ അലോചിക്കുന്നത് മിഥുനിനെ കുറിച്ചാണോ ” ഷഹാനയുടെ തോളിൽ വെച്ചിരുന്ന കൈ തലം ഒന്നുകൂടി അമർത്തിക്കൊണ്ട് നിമിഷ ചോദിച്ചു.
”അതേ”
” അല്ലെങ്കിലും അവന് രണ്ട് തല്ലിന്റെ കുറവുണ്ടായിരുന്നു. പക്ഷേ നീയത് കൊടുക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല. കെട്ടോ നിന്റെ ദൈര്യത്തെ സമ്മതിച്ചു തരാതെ വയ്യ.”
“തല്ലാൻ കരുതിയിട്ട് തല്ലിയതൊന്നുമല്ലെടീ. അവന്റെ ഒരു മാതിരിയുള്ള വർത്തമാനം കേട്ടപ്പോൾ എനിക്കത് പിടിച്ചില്ല. കുറച്ച് കാലമായി അവനിത് തുടങ്ങിയിട്ട്. എല്ലാം കൂടെ ആലോചിച്ചപ്പോൾ എനിക്ക് പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല. അറിയാതെ പ്രതികരിച്ചു പോയതാണ്” കഴിഞ്ഞ സംഭവം മനസ്സിലോർത്ത് കൊണ്ട് ഷഹാന പറഞ്ഞു.
” ശരിയാണ് പക്ഷേ അവനിനി നിന്നെ ഉപദ്രവിക്കുമോ എന്നാണ് എന്റെ പേടി.ഭയം തിങ്ങിയ മുഖത്തോടെ നിമിഷ പറഞ്ഞു.
” നീ പറഞ്ഞ പറഞ്ഞ് എന്നെയിങ്ങനെ പേടിപ്പിക്കാതെ ഒന്നുമില്ലേലും കുറച്ച് കാലം നമ്മളൊക്കെ സെൽഫ് ഡിഫൻസ് ക്ലാസിൽ പോയതല്ലേ “തന്റെ കൂടെ മനസ്സിന് ദൈര്യം പകർന്നു കൊണ്ട് ഷഹാനപറഞ്ഞു.
” എന്നാലും…..” അവൾ പറഞ്ഞത് പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ പ്രൊഫസർ ക്ലാസിലേക്ക് കടന്ന് വന്നു. “ഗുഡ് മോർണിങ് സാർ” എല്ലാവരും എഴുന്നേറ്റ് നിന്ന് അയാളെ അഭിവാദ്യം ചെയ്ത് കൊണ്ട് പറഞ്ഞു
“ഗുഡ് മോണിങ് ഓൾ ഓഫ് യൂ സിറ്റ്ഡൗൺ” പ്രതിവാദ്യം ചെയ്തു കൊണ്ട് അയാൾ ക്ലാസ്സ് എടുക്കുന്നതിന്റെ പ്രാരംഭനടപടികളിലേക് കടന്നു.

Leave a Reply

Your email address will not be published. Required fields are marked *