നാഗകന്യക 2

Posted by

മറുപിടി ഒരു മൂളലിൽ ഒതുക്കിക്കൊണ്ടു തന്റെ ചാരുകസേരയിലേക്കു ചാഞ്ഞു നമ്പൂതിരി. അച്ഛൻ മറുത്തൊന്നും പറയാതിരുന്നതുതന്നെ വലിയകാര്യം എന്നറിയാമായിരുന്ന വിഷ്ണു,  അമ്മയെ ഈ സന്തോഷം അറിയിക്കാൻ അടുക്കളയിലേക്കു ചെന്നു

ഈ സമയം, പ്രാതലിനുള്ള ദോശ ചുടുകയായിരുന്നു സാവിത്രി അന്തർജനം. ദോശചുടുകയായിരുന്ന അമ്മയെ പിന്നിലൂടെ ചെന്ന് കെട്ടിപിടിച്ചുകൊണ്ടായിരുന്നു വിഷ്ണു തന്റെ സന്തോഷം പ്രകടിപ്പിച്ചത്.

” അമ്മെ,,, ‘അമ്മ അച്ഛനോടെല്ലാം പറഞ്ഞല്ലേ ” ?

” ഹാ, നീയായിരുന്നോ, അതുപിന്നെ രാത്രി അച്ഛൻ ചോദിച്ചപ്പോ ഞാൻ സൂചിപ്പിച്ചതാ, എന്ത്യേ ഇപ്പ ചോദിയ്ക്കാൻ ?

” അല്ല, അച്ഛൻ രാവിലെതന്നെ ചോദിച്ചേ ….. രാവിലെ ജാനൂനെ ചീത്തവിളിക്കണ കേട്ടിട്ടാ ഞാൻ എണീറ്റത്, ഇന്നും നടക്കില്ല്യാന്നു നിരീച്ചതാ. പക്ഷെ എതിർത്തൊന്നും പറഞ്ഞില്ല ന്നാലോട്ടു വിട്ടു പറഞ്ഞിട്ടൂല്ല്യ, നിക്ക് തോന്നണേ എന്തൊക്കെയോ തീരുമാനിച്ചപോലെ, അമ്മ ഒന്ന് രാത്രി ചോദിച്ചിട്ടു ന്റടുക്ക പറയണേ…ഉമ്മമ്മ “

ഹരി അമ്മയുടെ കവിളിൽ ഒരു മുത്തം കൊടുത്തുകൊണ്ട് പറഞ്ഞു…

” സോപ്പിടോന്നും വേണ്ട, നിയ്ക്കു നീ നന്നായി കണ്ട മാത്രം മതി, വല്യ ഡോക്ടറാവുമ്പോ അമ്മയെ വിട്ടു പോകോ ന്റ ഉണ്ണി” ?

കണ്ണുനീർ തുടച്ചുകൊണ്ടാണ്  അവരതു പറഞ്ഞത്.

” ന്താ .. എന്റെ സാവിത്രികുട്ട്യേ കരയാ ? ഞാൻ വല്യ ആളായാ അമ്മയേം ഞാൻ കൂടെ കൊണ്ടോവില്ലേ, അല്ലാണ്ട് ഇവിട്ട് പോകുംന്നു തോന്നുന്നുണ്ടോ നന്റമ്മക്ക് ? ” അവൻ അമ്മയെ സമാധാനിപ്പിച്ചു

” സ്വന്തം അമ്മയെയാണോടാ പെരുവിളിക്കുന്നെ… കോളേജില് നിറയെ അസത്ത്‌ കുട്ട്യോളുടെ കൂടെക്കൂടി എന്തൊക്ക്യാ പറയാണെന്ന് വല്ല വിചാരം ഉണ്ടോ കുട്ട്യേ, ഇനീപ്പോ അച്ഛൻ ഇതും കേട്ടോണ്ട് വന്നാമതി, അതോടെ തീരും എല്ലാം അറിയാല്ലോ നിനക്ക് “

ശകാരരൂപേണ അവർ മകനോട് പറഞ്ഞു..

” അയ്യോ എന്റെ അമ്മെ, അറിയാണ്ട് പറഞ്ഞു പോയതാ ക്ഷമിക്കു ….”

” പോയി .. കുളിച്ചിട്ടു വാ.. നിനക്കിഷ്ടപെട്ട ദോശയും ചമ്മന്തിയും ഉണ്ടാക്കിയിട്ടുണ്ട് ” അവർ അടുത്തിരുന്ന ചമ്മന്തി പാത്രം ഉയർത്തിക്കാട്ടി

Leave a Reply

Your email address will not be published. Required fields are marked *