അഖിൽ… അഖില 1
Akhil Akhila Part 1 | Author : Ez De
“അഖി …എടി അഖി…”
അമ്മയുടെ ശരീരത്തിൽ തട്ടിയുള്ള വിളി. അത് സ്ഥിരം കിട്ടാതെ അല്ലെങ്കിലും അവൾക്ക് എഴുന്നേൽക്കുവാൻ പറ്റാറില്ല.അവൾ എന്നുദ്ദേശിച്ചത് അഖില. കേരളത്തിലെ അറിയപ്പെടുന്ന ബിസിനസുക്കാരനും കോടീശ്വരനുമായ വിശ്വനാഥന്റെ പുത്രി. പിന്നെയുള്ളത് ഒരു പുത്രൻ അഖിൽ. ഇരുവരും ഇരട്ടകളാണ്. അഖിൽ…അഖില.വയസ്സ് ഇരുപത്തിമൂന്ന്.
വിശ്വനാഥന്റെ ഷെയറിൽ ഉള്ള പ്രമുഖകോളേജിൽ ഫൈനൽ എഞ്ചിനീയറിങ് ആണ് അഖില പഠിക്കുന്നത്. അഖിൽ എം ബി എ നോക്കുന്നു അവരുടെ തന്നെ തൊട്ടടുത്ത കോളേജിൽ.വിശ്വനാഥന്റെ ഭാര്യ പത്മ. പണമുള്ളതിന്റെ യാതൊരു അഹങ്കാരവും കാണിക്കാതെ ജീവിക്കുന്ന ഒരു കുടുംബിനി. വയസ്സ് നാൽപ്പത്തിയഞ്ച്… പക്ഷേ, അവരെ കണ്ടാൽ ഇപ്പോളും പത്ത്വയസ്സ് കുറവേ തോന്നിക്കു. വിശ്വനാഥന് വയസ്സ് അമ്പത്തിയഞ്ച്. അമ്മയുടെ അതേ സൗന്ദര്യം കനിഞ്ഞു കിട്ടിയത് അഖിലിനും അഖിലക്കുമാണ്.
“എന്താണ് അമ്മ… ഒന്നുറങ്ങി വന്നതേ ഉള്ളു” അഖില പതുക്കെ കണ്ണുകൾ തുറക്കുവാൻ ശ്രെമിച്ചു.
“ദേ… പെണ്ണെ കിടന്നു കൊഞ്ചാതെ എഴുന്നേറ്റെ മണി എത്ര ആയിന്നാ… കോളേജിൽ പോകണ്ടേ നിനക്ക്”
എങ്ങനെയോ ബുദ്ധിമുട്ടി അവൾ എഴുന്നേറ്റു. പുതപ്പ് മാറ്റി എ സി ഓഫ് ആക്കി കട്ടിലിൽ നിന്നും അവൾ എഴുന്നേറ്റു. പത്മ കൈയ്യിൽ ഉണ്ടായ കോഫി ടേബിളിൽ വച്ചു.
അങ്ങനെ തന്റെ പ്രഭാതകർമ്മങ്ങൾ എല്ലാം കഴിഞ്ഞു റെഡി ആയി താഴെ വരുമ്പോൾ അഖിലും പിതാവ് വിശ്വനാഥനും ഇരിക്കുന്നു. പിറകിൽ വന്നു അഖിലിന്റെ തലക്ക് ഒരു കിഴി കൊടുത്തു വിശ്വനാഥന്റെ തൊട്ടടുത്ത കസേരയിൽ പോയി അഖില ഇരുന്നു.
” ഗുഡ് മോർണിങ്… ഡാഡ് “അവൾ ഒരു പുഞ്ചിരിയോടെ വിശ്വത്തെ വിഷ് ചെയ്തു.
“വെരി… ഗുഡ് മോർണിങ്” വിശ്വം തിരിച്ചും.
“ഓഹ് എനിക്ക് വിഷസ് ഒന്നുമില്ല… തലക്ക് ആകെ ഒരു കൊട്ട്” അഖിൽ ഗൗരവത്തോടെ പറഞ്ഞു.
” നിനക്ക് അതിൽ തന്നെ ഞാൻ നിർത്തിയത് എന്റെ മര്യാദ… ” അവളും തിരിച്ചു മറുപടി നൽകി.